1 GBP = 104.15
breaking news

നാഗ്പൂർ ആർച്ച് ബിഷപ്പ് കാലം ചെയ്തു

നാഗ്പൂർ ആർച്ച് ബിഷപ്പ് കാലം ചെയ്തു

ന്യൂഡൽഹി: നാഗ്പൂർ ആർച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഡൽഹിയിലെ സി.ബി.സി.ഐ ആസ്ഥാനത്ത് വച്ചാണ് അന്ത്യശ്വാസം വലിച്ചത്. ഇന്ന് നാഗ്പൂരിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സംസ്കാരം പിന്നീട് നടത്തും.
കല്ലറ വിരുതുകുളങ്ങര ലൂക്കോസ് – ത്രേസ്യാമ്മ ദമ്പതികളുടെ ഒന്പത് മക്കളിൽ നാലാമനായ ഡോ. വിരുതുകുളങ്ങര 1943 ജൂൺ 5നാണ് ജനിച്ചത്. ‘ചെറിയ ബിഷപ് ‘ എന്നായിരുന്ന വൈദികർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1960ൽ വൈദിക വിദ്യാഭ്യാസം നേടി. 1969 ഒക്‌ടോബർ 28ന് മാർ കുര്യാക്കോസ് കുശേരിയിൽനിന്നു വൈദികപട്ടം സ്വീകരിച്ചു. പിന്നീട് കോട്ടയം കത്തീഡ്രൽ ദേവാലയത്തിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. 1977 ജൂലായ് 13ന് മെത്രാനായി. 1998 ഏപ്രിൽ 22 മുതൽ നാഗ്പൂർ അതിരൂപതയുടെ ആർച്ച്ബിഷപ്പായി സേവനമനുഷ്ഠിച്ച വരികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more