1 GBP = 104.16
breaking news

മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് 19 മരണം, 34 പേര്‍ക്ക് പരുക്കേറ്റു

മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് 19 മരണം, 34 പേര്‍ക്ക് പരുക്കേറ്റു

മുംബൈ ദോംഗ്രി മേഖലയിലെ ക്രഫോര്‍ഡ് മാര്‍ക്കറ്റില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ 34 പേര്‍ക്ക് പരുക്കേറ്റു. ിവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

പക്‌മോഡിയ തെരുവിലുള്ള ജെ.ജെ. ജംഗ്ഷനിലെ ബൊഹാറി മഹലിന് സമീപത്തുള്ള ഹുസൈനി എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. 117 വര്‍ഷം പഴക്കമുള്ളതാണ് ഈ കെട്ടിടം. അപകടത്തില്‍ മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചു.

കെട്ടിടം തകര്‍ന്ന് വീണ സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. അപകടത്തെ പറ്റി അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹൗസിങ്) അന്വേഷിക്കുമെന്ന് ഫട്‌നാവിസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍നന്നാണ് കെട്ടിടം തകര്‍ന്ന് വീണത് എന്ന് കരുതുന്നു. ചൊവ്വാഴ്ച മാത്രം നഗരത്തില്‍ 300 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു.

മഴക്കാലത്തിന് മുന്‍പായി നഗരത്തില്‍ നടത്തിയ സര്‍വ്വേയില്‍ 791 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ് എന്ന് കണ്ടെത്തിയിരുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടാകുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more