1 GBP = 104.15
breaking news

ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിന് നിർദ്ദേശങ്ങളുമായി അറുപതോളം കൺസർവേറ്റിവ് എം പിമാർ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക്

ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതിന് നിർദ്ദേശങ്ങളുമായി അറുപതോളം കൺസർവേറ്റിവ് എം പിമാർ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക്

ലണ്ടൻ: ബ്രെക്സിറ്റ്‌ വിഷയങ്ങളിൽ ബ്രിട്ടൻ എടുക്കുന്ന നിലപാടുകൾ പരസ്യമാക്കാത്ത പ്രധാനമന്ത്രി തെരേസാ മെയ്ക്ക് സ്വന്തം തട്ടകത്തിൽ നിന്ന് തന്നെ സമ്മർദ്ദം. അറുപതോളം കൺസർവേറ്റിവ് എം പിമാർ ഒപ്പിട്ട ബ്രെക്സിറ്റ്‌ നിർദ്ദേശങ്ങൾ അടങ്ങിയ കത്താണ് പ്രധാനമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. മുൻ മന്ത്രിമാരും മുതിർന്ന നേതാക്കളും അടങ്ങിയ സംഘമാണ് നീക്കങ്ങൾക്ക് പിന്നിൽ.

യൂറോപ്യൻ യൂണിയനിൽ നിന്ന് വിടുന്ന അവസരത്തിൽ തന്നെ മറ്റ് രാജ്യങ്ങളുമായി വ്യാപാര കാരാറുകൾ ഒപ്പിടണമെന്നതാണ് പ്രധാന ആവശ്യം. ബ്രിട്ടനെ യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനിൽ നിലനിറുത്തണമെന്ന് മെയ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 2019 മാർച്ചിന് ശേഷം ബ്രിട്ടന് സ്വതന്ത്രമായി നിയമ നിർമ്മാണം നടത്തുന്നതിനുള്ള അനുവാദം ഉണ്ടാകണമെന്നാണ് മറ്റൊരു ആവശ്യം. അതേസമയം ടോറികൾക്കിടയിലുള്ള ഭിന്നത മറനീക്കി പുറത്ത് വരികയാണെന്ന് ലേബർ നേതാക്കളും പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more