അഭിനയത്തില്‍ നിന്ന് വിരിമിക്കുമെന്ന് മോഹന്‍ലാല്‍, തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍


അഭിനയത്തില്‍ നിന്ന് വിരിമിക്കുമെന്ന് മോഹന്‍ലാല്‍, തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍

അഭിനയത്തില്‍ നിന്നും വിരമിക്കാനാഗ്രഹിക്കുന്നതായി നടന്‍ മോഹന്‍ലാല്‍ അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും മനോരമയുടെ ന്യൂസ്‌മേക്കര്‍ പരിപാടിയില്‍ പങ്കെടുക്കവേ അദ്ദേഹം വ്യക്തമാക്കി. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ ലഭിച്ചതായും 600 കോടി മുതല്‍മുടക്കി നിര്‍മ്മിക്കുന്ന രണ്ടാമൂഴം അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബ്ലോഗിനെ കുറിച്ചുള്ള പ്രതികരണത്തില്‍ തനിക്ക് വിഷമമൊന്നും ഇല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആറ് വര്‍ഷമായി ബ്ലോഗ് എഴുതുന്നുണ്ടെന്നും നിരവധി പേര്‍ ചീത്ത പറയുകയും നിരവധി പേര്‍ അനൂകൂലിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ കുറിച്ച് തനിക്ക് വിഷമം ഒന്നുമില്ലെന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ എനിക്ക് ബ്ലോഗ് എഴുതാനാകില്ലല്ലോ എന്നും വിയോജിപ്പുകളെ കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates