1 GBP = 104.20
breaking news

കര്‍ദ്ദിനാളിനെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം; ഹര്‍ജികള്‍ വിശദമായ വാദത്തിന് ഇന്ന് പരിഗണിക്കും

കര്‍ദ്ദിനാളിനെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നില്‍ വിശ്വാസികളുടെ പ്രതിഷേധം; ഹര്‍ജികള്‍ വിശദമായ വാദത്തിന് ഇന്ന് പരിഗണിക്കും

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം. മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിനു മുന്നിലാണ് ആര്‍ച്ച്ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി)എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ വായ്മൂടിക്കെട്ടി പ്രതിഷേധിക്കുന്നത്. കര്‍ദ്ദിനാള്‍ സ്ഥാനമൊഴിയാണമെന്നാണ് ഇവരുടെ ആവശ്യം.

ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന ഹര്‍ജികളില്‍ കര്‍ദ്ദിനാള്‍ കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണത്തിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് കാരണം. സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈമാറ്റം ചെയ്യാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും പണം വന്നോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ വിശദീകരണത്തിന്റെ ചുരുക്കം.

എന്നാല്‍ സഭയുടെത് സ്വകാര്യ സ്വത്തല്ലെന്നും ട്രസ്റ്റിന്റേതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഭയുടെ സ്വത്ത് തങ്ങളുടെ പൂര്‍വ്വികരുടേതാണെന്നാണും അത് കര്‍ദ്ദിനാളിന് ഒറ്റയ്ക്ക് വില്‍ക്കാന്‍ കഴിയില്ലെന്നുമാണ് എഎംടിയുടെ നിലപാട്.

അതേസമയം, വിവാദ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട മൂന്നു ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജസ്റ്റീസ് കെമാല്‍ പാഷയുടെ ബെഞ്ചിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more