1 GBP = 104.21
breaking news

‘മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേ’ മിഷേലിന്റെ മരണകാരണം അറിയണമെന്ന് മാതാപിതാക്കള്‍

‘മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേ’ മിഷേലിന്റെ മരണകാരണം അറിയണമെന്ന് മാതാപിതാക്കള്‍

മിഷേല്‍ ഷാജി വര്‍ഗീസ് മരിച്ച് മാസങ്ങളായിട്ടും മരണകാരണത്തില്‍ അവ്യക്തത തുടരുന്നതായി മാതാപിതാക്കള്‍. ഏറെ വിവാദം വരുത്തിയതായിരുന്നു മിഷേലിന്റെ മരണം. വാര്‍ത്ത വിവാദമായതോടെ പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ അന്വേഷണം ആരംഭിച്ചു. എന്നാല്‍ മിഷേല്‍ മരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മിഷേലിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച ദുരൂഹതകള്‍ ബാക്കിയാണ്.

മാസങ്ങള്‍ കഴിഞ്ഞിട്ടും മിഷേലിന്റെ കുടുംബം ഇപ്പോഴും സംശയങ്ങള്‍ ഉന്നയിക്കുകയാണ്. വനിതാ മാഗസിന് മിഷേലിന്റെ അമ്മ സൈലമ്മ നല്‍കിയ അഭിമുഖത്തിലാണ് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ അവര്‍ ചോദിക്കുന്നത്. മാതാപിതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പൊലീസുകാര്‍ക്കും ഉത്തരംകിട്ടാത്ത ചോദ്യമായി അത് ഇപ്പോഴും നിലനില്‍ക്കുന്നു.

മിഷേലിന്റെ മരണം സ്വാഭാവികമായ ഒന്നാണെന്ന് ഈ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നില്ല. മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേ എന്ന് സൈലമ്മ കണ്ണീരോടെ ചോദിക്കുന്നു. മകള്‍ക്ക് നീതി കിട്ടുമെന്നാണ് തന്റെ ഇപ്പോഴുമുള്ള പ്രതീക്ഷയെന്നും അവര്‍ പറയുന്നു.

ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നിട്ടും മിഷേലിന്റെ വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. കായലില്‍ നിന്നും നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നത് പോലെയാണ് തോന്നിയതെന്നും സൈലമ്മ പറയുന്നു. കായലില്‍ ഇത്രയും നേരം കിടന്നിട്ടും അവളുടെ നിറം അല്‍പം പോലും മങ്ങിയുമിരുന്നിരുന്നില്ല. മാത്രമല്ല മിഷേലിന്റെ മൂക്കിന് താഴെ രണ്ട് നഖപ്പാടുകള്‍ ഉണ്ടായിരുന്നു. അതെങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയണമെന്നും മിഷേലിന്റെ അമ്മ ആവശ്യപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more