1 GBP = 104.15
breaking news

‘ബ്രിട്ടനിലെ സ്‌കൂളുകളുടെ പഠനനിലവാരം ഉയരുന്നതിന് മുഖ്യകാരണം കുടിയേറ്റക്കാരായ കുട്ടികള്‍’ മുന്‍ മന്ത്രി മൈക്കിള്‍ ഗോവ്

‘ബ്രിട്ടനിലെ സ്‌കൂളുകളുടെ പഠനനിലവാരം ഉയരുന്നതിന് മുഖ്യകാരണം കുടിയേറ്റക്കാരായ കുട്ടികള്‍’ മുന്‍ മന്ത്രി മൈക്കിള്‍ ഗോവ്

ലണ്ടന്‍: കുടിയേറ്റക്കാരായ കുട്ടികളാണ് ബ്രിട്ടനിലെ സ്‌കൂളുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന് മുഖ്യ കാരണമെന്ന് മുന്‍ വിദ്യാഭ്യാസ സെക്രട്ടറി മൈക്കിള്‍ ഗോവ്.പ്രവാസികള്‍ വിദ്യാഭ്യാസരംഗത്തു വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചു വിലയിരുത്താന്‍ കഴിഞ്ഞദിവസം ദുബായില്‍ ചേര്‍ന്ന ‘ഗ്ലോബല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍സ്’ അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കവേയാണ്, ബ്രിട്ടനില്‍ കുടിയേറ്റക്കാരുടെ മക്കള്‍ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന നേട്ടങ്ങളെക്കുറിച്ച് മുന്‍ മന്ത്രി സംസാരിച്ചത്.

കുടിയേറ്റക്കാരായ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണെന്ന് പഠനറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമ്പോള്‍ മറ്റു സേവന മേഖലകളുടെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും കുടിയേറ്റക്കാരുടെ സാന്നിധ്യം കാരണമാകുന്നുണ്ടെന്ന് ബ്രെക്‌സിറ്റിന്റെ മുഖ്യ പ്രചാരകരില്‍ ഒരാള്‍കൂടിയായിരുന്ന മൈക്കിള്‍ ഗോവ് വിമര്‍ശനത്തിന്റെ ഭാഷയില്‍ പറഞ്ഞു.

ബ്രിട്ടനില്‍ പ്രേത്യേകിച്ച് ലണ്ടനിലെ സ്‌കൂളുകള്‍ എല്ലാരംഗത്തും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തി വൈവിധ്യങ്ങളായ സംഭാവനകളാണ് കുടിയേറ്റക്കാരുടെ മക്കള്‍ നല്‍കുന്നത്. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായ ഇടപെടലുകള്‍ക്ക് തയ്യാറാകുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ ഏറെ പ്രതീക്ഷയാണ്. ബ്രിട്ടനില്‍ കുടിയേറ്റക്കാര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ സ്‌കൂളുകളുടെ നിലവാരം താഴേയ്ക്കു പോകുന്നതായാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിച്ചുവരുന്ന കുടിയേറ്റം കുട്ടികളുടെ സുഗമമായ സ്‌കൂള്‍ പ്രവേശനത്തിന് തടസമാകുന്ന സാഹചര്യംപോലും പല സ്ഥലങ്ങളിലുമുണ്ട്. ഇത്തരത്തില്‍ സമ്മിശ്രമായ സംഭാവനയാണ് കുടിയേറ്റക്കാര്‍ ബ്രിട്ടനില്‍ വിദ്യാഭ്യാസമേഖലയ്ക്കു നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more