1 GBP = 104.15
breaking news

അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ബോൺമൗത്ത്‌ മുതൽ പ്ലിമൗത് വരെയുള്ള തീരപ്രദേശങ്ങളിൽ യെല്ലോ വാർണിംഗ്; ജാഗ്രതാ നിർദ്ദേശങ്ങളുമായി മെറ്റ് ഓഫീസ്

അതിശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ബോൺമൗത്ത്‌ മുതൽ പ്ലിമൗത് വരെയുള്ള തീരപ്രദേശങ്ങളിൽ യെല്ലോ വാർണിംഗ്; ജാഗ്രതാ നിർദ്ദേശങ്ങളുമായി മെറ്റ് ഓഫീസ്

കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത പ്രഖ്യാപിച്ച് കൊണ്ട് യുകെയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞ് തണുപ്പിന്റെ പുതപ്പ് വിരിച്ച ഘട്ടത്തിലാണ് മെറ്റ് ഓഫീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ശനിയാഴ്ച പെട്ടെന്നുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്കത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ബോണ്‍മൗത്ത് മുതല്‍ പ്ലൈമൗത്ത് വരെയുള്ള സൗത്ത് തീരപ്രദേശങ്ങളില്‍ യെല്ലോ നോട്ടീസാണ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച വരെ 24 മണിക്കൂറിനിടെ 50 എംഎം ഹിമവൃഷ്ടിക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

സൗത്ത് ഈസ്റ്റ് തീരപ്രദേശങ്ങളും, ഡിവോണ്‍ & കോണ്‍വാളിലുമാണ് ഇതിന്റെ ആഘാതം കൂടുതലായി നേരിടുക. ഈ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ മവ പെയ്തത് യോര്‍ക്ക്ഷയറിലാണ്. ഹള്ളില്‍ 48 മണിക്കൂറില്‍ 0.8 ഇഞ്ച് മഴയാണ് പെയ്തത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ മൈനസ് താപനിലയും രേഖപ്പെടുത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ സൗത്ത് ന്യൂവിംഗ്ടണില്‍ -6.7 സെല്‍ഷ്യസായാണ് താപനില താഴ്ന്നത്. കോണ്‍വാള്‍, ഡിവോണ്‍, സോമര്‍സെറ്റ്, പ്ലൈമൗത്ത്, ഡോര്‍സെറ്റ്, ടോര്‍ബെ എന്നിവിടങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം വരെ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്.
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ കനത്ത മഴയ്ക്കാണ് സാധ്യതയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

അടുത്ത ആറ് മുതല്‍ 12 വരെ മണിക്കൂറില്‍ 20 മുതല്‍ 40 വരെ മില്ലിമീറ്റര്‍ മഴയ്ക്കാണ് സാധ്യത. നോര്‍ത്ത് പ്രദേശങ്ങളിലും താപനില താഴുന്നുണ്ട്. ഡെര്‍ബിഷയറിലെ പീക്ക് ഡിസ്ട്രിക്ടിലാണ് മഞ്ഞ് പെയ്തത്. കൂടാതെ കെന്റ്, എക്‌സ്മൂര്‍ എന്നിവിടങ്ങളിലും മഞ്ഞ് വീഴ്ച തുടങ്ങി. റോഡില്‍ വാഹനങ്ങളുമായി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എഎ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശൈത്യകാലത്തെ ആദ്യത്തെ തണുപ്പ് ശ്രദ്ധിക്കാതെ പുറത്തിറങ്ങുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് മുന്നറിയിപ്പ്.
കടുത്ത ശൈത്യമാണ് വരുന്നതെന്ന് യുകെ ക്യാബിനറ്റ് ഓഫീസ് വ്യക്തമാക്കി. പബ്ലിക് സര്‍വ്വീസുകളും, എമര്‍ജന്‍സി വിഭാഗങ്ങളും ഇതിനുള്ള തയ്യാറെടുപ്പിലാണ്. എന്നിരുന്നാലും സുഹൃത്തുക്കളെയും അയല്‍ക്കാരെയും സംരക്ഷിക്കാന്‍ എല്ലാവരും ഇടപെടണമെന്ന് ക്യാബിനറ്റ് ഓഫീസ് ഇംപ്ലിമെന്റേഷന്‍ മിനിസ്റ്റര്‍ ഒലിവര്‍ ഡൗഡന്‍ ആവശ്യപ്പെട്ടു. ടോര്‍ച്ച്, മെഴുകുതിരി, ബോട്ടില്‍ വെള്ളം, അടിസ്ഥാന ഭക്ഷണങ്ങള്‍ എന്നിവ സൂക്ഷിച്ച് വെയ്ക്കാന്‍ മെറ്റ് ഓഫീസ് നിര്‍ദ്ദേശിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more