1 GBP = 104.16
breaking news

ജര്‍മനിയില്‍ നാലാമതും മെര്‍ക്കല്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക്

ജര്‍മനിയില്‍ നാലാമതും മെര്‍ക്കല്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക്

ബെര്‍ലിന്‍: ജര്‍മനയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിച്ച ആഞ്ജല മെര്‍ക്കല്‍ നാലാം തവണയും വിജയം നേടി പുതിയ ചരിത്രമെഴുതി. 33 ശതമാനം വോട്ട് നേടിയാണ് മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി.ഡി.യു, സി.എസ്.യു സഖ്യം വിജയം നേടിയത്. 2013ല്‍ 41 ശതമാനം വോട്ടാണ് മെര്‍ക്കലിന് ലഭിച്ചത്. മാര്‍ട്ടിന്‍ ഷൂള്‍സ് നേതൃത്വം നല്‍കുന്ന എസ്.ഡി.പി ക്ക് 21 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ‘പുത്തന്‍ നാസി’കളെന്നു വിശേഷിപ്പിക്കപ്പെടുന്ന തീവ്രവലതുപക്ഷക്കാരായ എ.എഫ്.ഡി 13 ശതമാനം വോട്ടും നേടി കരുത്ത കുതിരകളായി.

നാലു പാര്‍ട്ടികളാണ് പര്‍ലമെന്റിലുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ആറാകും. 2015നു ശേഷം രാജ്യത്തേക്കു പത്ത് ലക്ഷം കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഒഴുകിയെത്തിയതിലുള്ള പ്രതിഷേധമാണ് എ.എഫ്.ഡിയെ തുണച്ചത്. ലിബറല്‍ ഫ്രീ ഡെമോക്രാറ്റ്‌സ് 10 ശതമാനവും ഗ്രീന്‍സ് പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും 8.9 ശതമാനം വീതം വോട്ട് നേടി പാര്‍ലമെന്റില്‍ ഇടംകണ്ടു.

മെര്‍ക്കലിന്റെ വിജയത്തെ ആയിരക്കണക്കിന് പേര്‍ തെരുവകളില്‍ ഇറങ്ങി ആഹ്‌ളാദനൃത്തം ചവിട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more