1 GBP = 104.15
breaking news

രാഗ താള മേളങ്ങളുടെ സമന്വയം നാളെ …..കാത്തിരുന്ന സംഗീത മാമാങ്കത്തിന് ഇനി ഏതാനും മണിക്കുറുകള്‍ മാത്രം …..ലൈവ് സംപ്രേഷണവുമായി ഗര്‍ഷോം ടി വിയും ….

രാഗ താള മേളങ്ങളുടെ സമന്വയം നാളെ …..കാത്തിരുന്ന സംഗീത മാമാങ്കത്തിന് ഇനി ഏതാനും മണിക്കുറുകള്‍ മാത്രം …..ലൈവ് സംപ്രേഷണവുമായി ഗര്‍ഷോം ടി വിയും ….

അനീഷ് ജോര്‍ജ്

യുകെ മലയാളികള്‍ കാത്തിരിക്കുന്ന മഴവില്‍ സംഗീത സായാഹ്നത്തിന് ഇനി ഏതാനും മണിക്കുറുകള്‍ മാത്രം . ജൂണ്‍ 3 (നാളെ ) ഉച്ചകഴിഞ്ഞു 3.30 നു ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ മഴവില്‍ സംഗീതം സംഗീത മഴ പെയ്യിക്കുന്നതു കേള്‍ക്കാന്‍ എല്ലാ സംഗീത പ്രേമികളും കാതോര്‍ത്തിരിക്കുകയാണ്. ഈ അഞ്ചാം വാര്‍ഷികത്തില്‍ മഴവില്‍ സംഗീതത്തിന്റെ മുഖ്യ ശില്പി ശ്രി. അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നിര്‍വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്മാരായ വില്‍സ്വരാജും, ഡോ. ഫഹദ് മുഹമ്മദും, യുകെയിലെ കലാ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യവും മികച്ച അഭിനേതാവും വാഗ്മിയുമായ ശ്രി. സി എ ജോസഫ്, യുക്മ ദേശിയ സെക്രട്ടറി ശ്രി .റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിക്കും .

അതിനു ശേഷം മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷിന് ശ്രി. വില്‍സ്വരാജും, ഡോ. ഫഹദും എന്നിവര്‍ ചേര്‍ന്ന് ‘പ്രണാമം’ അര്‍പ്പിക്കുന്നു. ജനശ്രദ്ധ ആകര്‍ഷിച്ച മനസ്സിലുണരും രാഗ വര്‍ണ്ണങ്ങളായി എന്ന തീം സോങ്ങിന്റെ ദൃശ്യ ആവിഷ്‌കാരം പ്രശസ്ത നര്‍ത്തകിയും അധ്യാപികയുമായ ശ്രിമതി ജിഷ സത്യന്റെ നേതൃത്വത്തില്‍ ഒരു സംഘം നൃത്തകര്‍ തയ്യാറായി കഴിഞ്ഞു.

പ്രശസ്ത കീ ബോര്‍ഡിസ്റ്റ് സന്തോഷ് നമ്പ്യാര്‍ ആണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. അതേ പോലെ മഴവില്‍ സംഗീതത്തിലെ ഗായകരായ അനീഷ് ജോര്‍ജും , ടെസ്സമോള്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ആഷികി ഫോര്‍ എവര്‍’ എന്ന പ്രണയകാവ്യം ഏവരിലും ആകാംക്ഷയുണര്‍ത്തുന്നു. ഈ സംഗീത സായാഹ്നത്തിന് മാറ്റു കൂട്ടാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകര്‍ എത്തിച്ചേരുന്നു . കൃത്യം 3.30 നു ശ്രി ജോസ് ആന്റണിയുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങില്‍ ജൈക് ജോര്‍ജ് (മഴവില്‍ സംഗീതം), ഷാജു ഉതുപ്പ് (ലിവര്‍പൂള്‍), ജിഷ ബിനോയ് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്), അനുചന്ദ്ര (സ്വിന്‍ഡന്‍), സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍) , ഉണ്ണികൃഷ്ണന്‍ നായര്‍ (ഗ്രേസ് മെലഡീസ് ഹാംപ്ഷെയര്‍), ഡാനി ഇന്നസെന്റ്, അനൂപ് ശശി, ആല്‍മ ഗ്രേസ് ജോണ്‍ , രഞ്ജിത നന്ദകിഷോര്‍ (ശ്രുതിലയ ലണ്ടന്‍), ജോണ്‍സന്‍ ജോണ്‍ (സിയോണ്‍ ഓഡിയോസ് ഹോര്‍ഷം), സന്ദീപ് കുമാര്‍ ( ബ്രിസ്റ്റോള്‍ ) , ഡെന്ന ജോമോന്‍ , ജോമോന്‍ മാമൂട്ടില്‍ (7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡ് ബെഡ്‌ഫോര്‍ഡ് ), ദ്വിതീഷ് പിള്ളൈ (കൈരളി ട്രാക്സ്), സജി ജോണ്‍ (ഹേവാര്‍ഡ്‌സ് ഹീത്ത്), റിസ റോമി (ഡോര്‍ചെസ്റ്റര്‍ ) , മനോജ് രാമചന്ദ്രന്‍ (ന്യൂബെറി) ജൈമോന്‍ സ്റ്റീഫന്‍ (യോവില്‍) , ബിനോയ് ജോണ്‍ (ഹോര്‍ഷം) , അനീഷ ബെന്നി (കാര്‍ഡിഫ്), പ്രവീണ്‍ മാത്യു (നോര്‍ത്താംപ്ടണ്‍), മാത്യു എബ്രഹാം (സൗത്താംപ്ടണ്‍), ജോണ്‍ തോമസ് , ഷൈജ നോബി (മാല്‍വണ്‍), ജോസ് ആന്റണി (സാലിസ്ബറി ) ഉല്ലാസ് ശങ്കരന്‍ , അനിതാ ഗിരീഷ്, ശ്രീകാന്ത്, ബിനോയ് മാത്യു , നേഹ ബിനോയ്, നൈസന്‍ ജോസഫ് (പൂള്‍), ദീപ സന്തോഷ്, അലന്‍ ഫിലിപ്പ് (ബോണ്‍മൗത്ത്) എന്നീ അതുല്യ പ്രതിഭകളുടെ ഗാനങ്ങളിലൂടെയാണ് സംഗീതത്തിന്റെ മഴവില്‍ സംഗീത പ്രേമികളുടെ മനസില്‍ വിരിയിക്കുന്നത്.

സില്‍വി ജോസ്, പദ്മരാജ്, ലക്ഷ്മി മേനോന്‍ എന്നിവര്‍ ആണ് ഈ സംഗീത സായ്ഹ്നത്തിന്റെ അവതാരകര്‍ ഈ മഴവില്ലിലെ ഓരോ വര്‍ണങ്ങളും യുകെയിലെ പ്രശസ്ത ചാനല്‍ ആയ ഗര്‍ഷോം ടിവി ആണ് സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി യുകെ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ് ഗര്‍ഷോം ടിവി .

വിനോദ് നവധാര , സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സായ്ഹ്നത്തിന്റെ , മുഖ്യ ആകര്‍ഷണമാണ്. ഇവരോടൊപ്പം ശബ്ദവും വെളിച്ചവുമായി ബീറ്റ്സ് ഡിജിറ്റല്‍ യുകെയുടെ ശ്രി. ബിനു ജേക്കബും കൂടി ചേരുമ്പോള്‍ ഒരു നവ്യ അനുഭൂതി ആയിരിക്കും. സംഗീത ആസ്വാദകര്‍ക്ക്, ശ്രി. ബിജു മൂന്നാനപ്പള്ളി (ബി ടി എം ഫോട്ടോഗ്രാഫി), ശ്രി. രാജേഷ് പൂപ്പാറ (ബെറ്റര്‍ ഫ്രെയിംസ്) , ശ്രി. ജിനു .സി. വര്‍ഗീസ് (ഫോട്ടോ ജിന്‍സ്), വീഡിയോ വിഭാഗം കൈകാര്യം ചെയ്യുന്നത് യുകെ മലയാളികള്‍ക്കു ഏറെ പരിചിതനായ ശ്രി. ജിസ്‌മോന്‍ പോളും, വെല്‍സ് ചാക്കോയുമാണ് മഴവില്‍ സംഗീതത്തിന്റെ വര്‍ണ്ണമനോഹരങ്ങളായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ശ്രി. ജെയിന്‍ ജോസഫും (ഡിസൈനേജ് ), ശ്രി. ബോബി അഗസ്റ്റിനും ചേര്‍ന്നാണ്. വളരെ മിതമായ നിരക്കില്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങളുമായി ഡിലൈറ്റ് ഇന്ത്യന്‍ ടേക്ക് എവേയും സംഗീത ആസ്വാദകരെ വരവേല്‍ക്കുന്നുണ്ട്. ഈ സംഗീത മാമാങ്കത്തിലേക്കു എല്ലാ സംഗീത പ്രേമികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിലാസം :

കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്റര്‍ , മില്‍ഹംസ് റോഡ് , ബോണ്‍മൗത് , bh10 7LH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more