1 GBP =
breaking news

തെരേസാ മേയെ പുറത്താക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്

തെരേസാ മേയെ പുറത്താക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കാ​ൻ സ്വന്തം പാർട്ടിക്കുള്ളിൽ നീ​ക്കം ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഭ​ര​ണ​ക​ക്ഷി​യാ​യ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടിയിലെ വിമതരാണ്​. തെ​രേ​സ മേ​​യ്​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യ വാ​ർ​ത്ത ബ്രി​ട്ടീ​ഷ്​ പ​ത്രം സ​ൺ​ഡെ ടൈം​സ്​ ആ​ണ്​ പു​റ​ത്തു​വി​ട്ട​ത്. 40 ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി എം.​പി​മാ​ർ പ്ര​മേ​യ​ത്തി​ൽ ഒ​പ്പു​വെ​ക്കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട​ത്രെ. എ​ട്ടു​പേ​രു​ടെ പി​ന്തു​ണ കൂ​ടി​യു​ണ്ടെ​ങ്കി​ൽ പാ​ർ​ല​മ​െൻറി​ൽ പ്ര​മേ​യം പാ​സാ​ക്കാ​ൻ ക​ഴി​യും. അങ്ങനെ വന്നാൽ തെ​രേ​സ​യെ പു​റ​ത്താ​ക്കി പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്താ​നാ​ണ്​ പാ​ർ​ട്ടി​യം​ഗ​ങ്ങ​ൾ പ​ദ്ധ​തി​യി​ടു​ന്ന​ത്.

ജൂ​ണി​ലെ ഇ​ട​ക്കാ​ല തെ​ര​​ഞ്ഞെ​ടു​പ്പോ​ടു​കൂ​ടി​യാ​ണ്​ തെ​രേ​സ​ക്ക്​ പാ​ർ​ട്ടി​യി​ൽ മേ​ധാ​വി​ത്വം ന​ഷ്​​ട​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി വി​ജ​യി​ച്ചെ​ങ്കി​ലും കേ​വ​ല​ഭൂ​രി​പ​ക്ഷം തി​ക​ക്കാ​നാ​യി​ല്ല. മേ​യി​യു​ടെ ഭ​ര​ണ​ത്തി​ൽ എം.​പി​മാ​ർ അ​സ്വ​സ്​​ഥ​രാ​ണ്.
ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ളെ​യാ​ണ്​ ഇ​ത്​ കൂ​ടു​ത​ൽ ബാ​ധി​ക്കു​ക എ​ന്നാ​ണ്​ രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. 2019 മാ​ർ​ച്ച്​ 19ഒാ​ടെ ബ്രെ​ക്സി​റ്റ്​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം മേ​യ്​ പാ​ർ​ല​മ​െൻറി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​നി​ടെ ര​ണ്ടു മ​ന്ത്രി​മാ​ർ രാ​ജി​വെ​ച്ച​തും പ്ര​ധാ​ന​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച്​ വെ​ല്ലു​വി​ളി​യാ​ണ്. ലൈം​ഗി​കാ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തു​നി​ന്ന്​ മൈ​ക്കി​ൾ ഫാ​ല​നും ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​രു​മാ​യു​ള്ള വി​വാ​ദ ച​ർ​ച്ച​യെ തു​ട​ർ​ന്ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്​​മ​െൻറ്​ സെ​ക്ര​ട്ട​റി സ്​​ഥാ​ന​ത്തു​നി​ന്നും രാ​ജി​വെ​ച്ചി​രു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more