1 GBP = 103.94
breaking news

മണിമുത്ത് ഓർമ്മയായിട്ട് രണ്ടു വർഷം……….

മണിമുത്ത് ഓർമ്മയായിട്ട് രണ്ടു വർഷം……….

 

ഏറെ ദുരൂഹതകള്‍ ബാക്കിയാക്കി കലാഭവന്‍ മണി കേരളത്തെ വിട്ട്പിരിഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുകയാണ്. സ്വതസിദ്ധമായ കഴിവുകള്‍ കൊണ്ട് ആസ്വാദകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് ഈ അതുല്യ പ്രതിഭയുടെ മരണത്തെ ഏറെ വേദനയോടെയാണ് എല്ലാവരും ഓര്‍ക്കുന്നത്. അഭിനയത്തിലൂടെയും നാടന്‍പാട്ട് പാടിയും മിമിക്രിയിലൂടെയും എല്ലാം തന്നെ വളരെ പെട്ടെന്നായിരുന്നു അദ്ദേഹം മലയാളികളുടെ മനസിനെ കീഴടക്കിയത്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചതുകൊണ്ടാകണം വേഷ പകര്‍ച്ചകള്‍ കൊണ്ട് സിനിമാ ലോകത്തെ ഉന്നതങ്ങള്‍ കീഴടക്കുമ്പോഴും ചാലക്കുടിയേയും അവിടുത്തെ നല്ലവരായ നാട്ടുകാരെയും മണി എന്നും തനിക്കൊപ്പം ചേര്‍ത്തുവെച്ചത്. അതുകൊണ്ട് തന്നെയാണ് പ്രിയകലാകാരന്റെ വിയോഗത്തെ ഉള്‍ക്കൊള്ളാന്‍ ഇന്നും പല ചാലക്കുടിക്കാര്‍ക്കും സാധിക്കാത്തത്.

ദാരിദ്രവും പട്ടിണിയും കൂടിപ്പിറപ്പിയിരുന്ന ഈ കലാകാരന്‍ കൊച്ചിന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്. പിന്നീട് കോമഡി വേഷങ്ങളിലൂടെ സിനിമയിലും തുടക്കമിട്ടു. 1995 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തില്‍ ഒട്ടോറിക്ഷാ ഡ്രൈവറുടെ വേഷം ചെയ്തു കൊണ്ടാണ് മണി സിനിമയില്‍ എത്തുന്നത്. ചാലക്കുടി ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ചു നടന്ന മണിക്ക് ആ കഥാപാത്രത്തെ വളരെ ഭംഗിയായി തന്നെ സിനിമയില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ‘സല്ലാപത്തിലാണ്’ അദ്ദേഹത്തിന് ബ്രേക്ക് കിട്ടുന്നത്. തുടര്‍ന്ന്, നായകനായും വില്ലനായും സഹനടനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം ചിത്രങ്ങളില്‍ തിളങ്ങി.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് 6ന് തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തുകയും ചെയ്തു. മരിച്ച് രണ്ട് വര്‍ഷം കഴിയുമ്പോഴും മണിയുടെ മരണത്തിന്റെ ദുരൂഹതകള്‍ നീങ്ങിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more