1 GBP = 104.15
breaking news

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? നിരവധി അവസരങ്ങളുമായി റിക്രൂട്ട്‌മെന്റ് ഇവന്റ് നാളെ…

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? നിരവധി അവസരങ്ങളുമായി  റിക്രൂട്ട്‌മെന്റ് ഇവന്റ് നാളെ…

യുകെ യിലെ ഏറ്റവും തിരക്കേറിയതും മികച്ചതുമായ എയര്‍പോര്‍ട്ടുകളിലൊന്നായ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് വരാനിരിക്കുന്ന സമ്മര്‍ സീസണായി ഒരുങ്ങുന്നു. ഇതു വരെയുള്ളതില്‍ ഏറ്റവും തിരക്കേറിയ സീസണായിരിക്കും അടുത്ത സമ്മര്‍ സീസണെന്ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് സി. ഇ.ഒ. കെന്‍.ഒ.ടൂള്‍. ആയതിനാല്‍ കൂടുതല്‍ പേര്‍ക്ക് ജോലി കൊടുക്കുവാന്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് തയ്യാറാവുകയാണ്. െ്രെഡവര്‍മാര്‍, റിസപ്ഷനിസ്റ്റ്, സെക്യൂരിറ്റി ഓഫീസേഴ്‌സ് തുടങ്ങി വിവിധ ജോലികള്‍ നിങ്ങളെ കാത്തിരിക്കുന്നു.

മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ സ്വപ്നതുല്യമായ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങളെങ്കില്‍ നാളെ ബുധനാഴ്ച (22/2/17) ലങ്കാഷെയര്‍ ക്രിക്കറ്റ് ക്ലബില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് റിക്രൂട്ട്‌മെന്റ് ഇവന്റ്.താല്പര്യമുള്ളവര്‍ താഴെ പറയുന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം

http://www.manchesterairport.co.uk/community/working-in-our-community/airport-jobsfair/

നാളെ നടക്കുന്ന റിക്രൂട്ട്‌മെന്റ് ഇവന്റില്‍ വിജയികളാകുന്നവരെ ആവശ്യമായ പരിശീലനം നല്കി ജോലിയില്‍ പ്രവേശിപ്പിക്കും. ജോലിയില്‍ മാറ്റം ആഗ്രഹിക്കുന്നരും, ജോലിക്കയറ്റം ആഗ്രഹിക്കുന്നവരും ഈ മികച്ച അവസരം മുതലെടുക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more