1 GBP =
breaking news

ലണ്ടനിലെ ഫിൻസ്ബറി പാർക്കിൽ കൊല്ലപ്പെട്ടത് 22കാരിയായ ബാർ ജീവനക്കാരി; വയറ്റിലേറ്റ കത്തികൊണ്ടുള്ള ആഴത്തിലുള്ള കുത്തും തലക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് പോലീസ്

ലണ്ടനിലെ ഫിൻസ്ബറി പാർക്കിൽ കൊല്ലപ്പെട്ടത് 22കാരിയായ ബാർ ജീവനക്കാരി; വയറ്റിലേറ്റ കത്തികൊണ്ടുള്ള  ആഴത്തിലുള്ള കുത്തും തലക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് പോലീസ്

ലണ്ടൻ: ലണ്ടനിലെ ഫിൻസ്ബറി പാർക്കിൽ കൊല്ലപ്പെട്ട അജ്ഞാത യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. 22കാരിയായ ലുലിയാന ടുഡോസ് ആണ് ക്രിസ്തുമസ് തലേന്ന് പാർക്കിലെ സ്പോർട്സ് പിച്ചിനടുത്ത് അതി ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വയറ്റിലേറ്റ കത്തികൊണ്ടുള്ള മാരകമായ കുത്തും തലക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

ക്രിസ്തുമസ് ഈവിന് രാതി എട്ടുമണിയോടെയാണ് ലണ്ടനിലെ കെംഡൻ റോഡിൽ ഇവരെ സുഹൃത്തുക്കൾ അവസാനമായി കണ്ടത്. ഫിൻസ്ബറി പാർക്കിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ പോകുകയാണെന്നും അവിടെ വച്ച് കാണാമെന്ന് പറഞ്ഞുമാണ് മറ്റ് ചില സുഹൃത്തുക്കളോട് പറഞ്ഞത്.

കെംഡനിലെ വേൾഡ്‌സ് ഏൻഡ് പബ്ബിൽ ജീവനക്കാരിയായ ലുലിയാനയെ ബോക്സിങ് ഡേയിലും ജോലിക്കെത്താത്തതിനെത്തുടർന്നാണ് സുഹൃത്തുക്കൾ അന്വേഷണം തുടങ്ങിയത്. എന്നാൽ ഫിൻസ്ബറി പാർക്കിൽ നടക്കാനിറങ്ങിയ ഒരാളാണ് ബുധനാഴ്ചയോടെ മൃതദേഹം കണ്ടെത്തിയത്.

ലണ്ടനിലെ ഫിൻസ്ബറി പാർക്കിൽ യുവതിയുടെ മൃതദേഹം; ക്രിസ്തുമസിന് തലേന്ന് യുവതിയെ ആക്രമിച്ച ശേഷം കൊന്നതാണെന്ന് പോലീസ് നിഗമനം

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more