1 GBP = 103.94
breaking news

ലണ്ടനില്‍ വീട് വില റിക്കോര്‍ഡ് വേഗത്തില്‍ താഴോട്ട്; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ലണ്ടനില്‍ വീട് വില റിക്കോര്‍ഡ് വേഗത്തില്‍ താഴോട്ട്; ഈ ദശകത്തിലെ ഏറ്റവും വലിയ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍; ലണ്ടനിലെ വീടുകളുടെ വില റിക്കോര്‍ഡ് വേഗത്തില്‍ താഴോട്ട് പോകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശരാശരി പതിനെണ്ണായിരം പൗണ്ടിന്റെ കുറവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത്. ഈ ദശകത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവുമധികം വിലയുണ്ടായിരുന്ന കെന്‍സിംഗ്ടണിലും ചെല്‍സിയയിലും വീട് വിലയില്‍ ഉണ്ടായ മാറ്റം അതി ഭീകരമാണ്. ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി മൂന്ന് ലക്ഷത്തോളം പൗണ്ടിന്റെ കുറവാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

പ്രോപ്പര്‍ട്ടി ബിസിനെസ്സില്‍ മുന്‍ നിരയിലുള്ള റൈറ്റ് മൂവ് വീട് വിലയില്‍ 3.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് പറയുന്നു. ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിലും ഈ മാറ്റം പ്രകടമാണെങ്കിലും മിഡ്‌ലാന്‍ഡ്‌സില്‍ വീട് വിലയില്‍ കാര്യമായ മാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പറയുന്നു. സ്റ്റാമ്പ് ഡൂട്ടിയുടെ മൂന്ന് ശതമാനം കൂടുതലായി നല്‍കേണ്ടി വരുന്നതും ബ്രെക്‌സിറ്റ് വിഷയങ്ങളും വീട് വില്‍പ്പനയെ സാരമായി ബാധിച്ചുവെന്ന് എസ്‌റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. ആഡംബര ഭവനങ്ങള്‍ സ്ഥിതി ചെയ്യുന്ന കെന്‍സിംഗ്ടണിലും ചെല്‍സിയിലും ശരാശരി 2.1 മില്യണ്‍ പൗണ്ട് വിലയുണ്ടായിരുന്ന വീടുകളുടെ ഇപ്പോഴത്തെ ശരാശരി വില 1.8 മില്യണിലെത്തി നില്‍ക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more