1 GBP = 104.15
breaking news

ലണ്ടൻ ഹിന്ദു ഐക്യവേദി യുടെ ശിവരാത്രി ആഘോഷങ്ങൾ ശിവരാത്രി നൃത്തോത്സവമായി നടക്കും……

ലണ്ടൻ ഹിന്ദു ഐക്യവേദി യുടെ ശിവരാത്രി ആഘോഷങ്ങൾ ശിവരാത്രി നൃത്തോത്സവമായി നടക്കും……

ലണ്ടൻ : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും .ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസിസമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു .യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടൻ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവർഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത് .ഈമാസം 24 തീയ്യതി വൈകുന്നേരം Thronton Heath Community Center വീണ്ടും ഒരാഘോഷത്തിന്റെ ദിനരാത്രത്തിനായി കാത്തിരിക്കുകയാണ്.

ശിവരാത്രി ആഘോഷങ്ങളെ നൃത്തോത്സവം ആയി ആചരിക്കുന്നതിനുള്ള കാരണം കുടി ലണ്ടൻ ഹിന്ദുഐക്യവേദിയുടെ സംഘാടകർ വ്യക്തമാക്കുകയുണ്ടായി….മഹാനര്ത്തകനാണ്ശിവന്.108 രീതിയിലുള്ള നൃത്തങ്ങള് ശിവനില് നിന്ന് ആവിര്ഭവിച്ചുവെന്ന് പറയപ്പെടുന്നു.

ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു.

അതു താണ്ഡവ നൃത്തമാണ്.

പാർവതി ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു.

വാദ്യോപകരണമായ “ഡമരു”,മുകളിലെ വലതുകൈയില് തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും.

വലതു കാല് അപസ്മാരമൂര്ത്തിയെ ചവിട്ടുന്ന നിലയിലാണ്.

ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വിശ്വാസം….

അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന് കൈ ചലിപ്പിക്കുമ്പോള് സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു എന്നും നാം വിശ്വസിക്കുന്നു…

അപസ്മാരമൂര്ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.

ഈ വർഷത്തെ നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത് യു.കെ യിലെ തന്നെ അറിയപ്പെടുന്ന കർണാട്ടിക് ഡാൻസർ ആയ ശ്രീമതി ആശ ഉണ്ണിത്താൻ ആണ് . യൂ .കെ യിലെ തന്നെ മറ്റു പ്രഗത്ഭർ ആയ ധാരാളം കലാകാരന്മാരും അണിനിരക്കുമ്പോൾ ഈ നൃത്തോത്സവവും ഒരുവേരിട്ടനുഭവം സമ്മാനിക്കുമെന്ന് കരുതാം.

എൻട്രി തികച്ചും സൗജന്യം ആണ് . കുടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി………

(Asha Unnithan: 07889484066) .

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more