1 GBP =
breaking news

ലിവർപൂളിൽ സീറോ മലബാർ ഇടവക സ്ഥാപിതമായി….

ലിവർപൂളിൽ  സീറോ മലബാർ ഇടവക സ്ഥാപിതമായി….
ലിവർപൂൾ:- ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായതിനു ശേഷമുള്ള ആദ്യ  ഇടവക ദേവാലയം ലിവർപൂളിലെ   ലിതർലണ്ടിൽ  തിങ്ങി നിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷി നിർത്തി  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു .  ലിവർപൂൾ അതിരൂപത ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ദാനമായി നൽകിയ  സമാധാന രാജ്ഞി ആയ  പരിശുദ്ധ മറിയത്തിന്റെ നാമധേയത്തിലുള്ള മനോഹരമായ ദേവാലയം  ലിവർപൂൾ  അതിരൂപതയിൽ ഉള്ള  സീറോ മലബാർ വിശ്വാസികൾക്ക് ഇനി മുതൽ ഇടവക ദേവാലയം ആയിരിക്കും.  ഇടവക പ്രഖ്യാപനത്തോടനുബന്ധിച്ചു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ ലിവർപൂൾ അതിരൂപത ആർച് ബിഷപ് മാർ മാൽക്കം മക്‌മെൻ ഓ. പി. വചനസന്ദേശം നൽകി . മാർത്തോമാശ്ലീഹായുടെ വിശ്വാസ പാരമ്പര്യം  അഭംഗുരം കാത്തു സൂക്ഷിക്കുന്ന സീറോ മലബാർ സഭ  ഗ്രെയിറ്റ്  ബ്രിട്ടനിൽ   വലിയ   വിശ്വാസ സാക്ഷ്യമാണ് നല്കികൊണ്ടിരിക്കുന്നതെന്നും,  അവരുടെ  ആരാധന ക്രമത്തിലുള്ള പങ്കാളിത്തവും, വിശ്വാസ  പരിശീലനവും ഏവർക്കും മാതൃകായാണെന്നും ലിവർ പൂൾ ആർച് ബിഷപ് പറഞ്ഞു. കത്തോലിക്ക സഭയിലെ ഒരു വ്യക്തി സഭയായ  സീറോ മലബാർ സഭയുടെ പാരമ്പര്യവും തനിമയും വരും തലമുറയിലേക്കു പകർന്നു നൽകാൻ മാതാപിതാക്കൾ കാണിക്കുന്ന തീഷ്ണതയും ശ്രദ്ധയും സ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിവർപൂൾ അതിരൂപത സഹായ മെത്രാൻ മാർ ടോം വില്യംസ്, ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽമാരായ
ഫാ . സജി മോൻ മലയിൽ പുത്തൻപുരയിൽ,  റെവ. ഡോ . മാത്യു ചൂരപൊയ്കയിൽ,  പാസ്റ്ററൽ കോഡിനേറ്റർ ഫാ. ടോണി പഴയകളം സി. എസ് .ടി,  ചാൻസലർ  റെവ. ഡോ . മാത്യു പിണക്കാട്ട്,  ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരി റെക്ടർ ഫാ. വർഗീസ് പുത്തൻപുരക്കൽ, ഫാ. മാർക് മാഡൻ, പ്രെസ്റ്റൻ റീജിയൻ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ,  പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി .ബി.എസ്,  ഫാ. ഫാൻസ്വാ പത്തിൽ എന്നിവരുൾപ്പെടെ നിരവധി വൈദികർ സഹകാർമ്മികരായിരുന്നു. ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ  രൂപത രൂപീകൃതമായി ഒന്നര വർഷത്തിനുള്ളിൽ തന്നെ ലിവർപൂളിൽ സ്വന്തമായി  ഇടവക ദേവാലയം  ലഭിച്ച സന്തോഷത്തിൽ ആണ് രൂപതയിലെ വൈദികരും അല്മായരും അടങ്ങുന്ന വിശ്വാസി സമൂഹം. സീറോ മലബാർ സഭയുടെ ആരാധനക്രമ പരികർമ്മത്തിനു  അനുയോജ്യമായ  രീതിയിൽ ഈ ദേവാലയത്തിൽ വേണ്ട ക്രമീകരണങ്ങൾ നടത്തിയതിനു  ശേഷമാണ് ഇന്നലെ ഔദ്യോഗികമായി  ഇടവക ഉത്‌ഘാടനം നടന്നത്. 2018 മാർച് 19 ന് രൂപതാധ്യക്ഷൻ തന്റെ സർക്കുലറിലൂടെ നിർദേശിച്ച രൂപതയിലെ മറ്റ്  74 മിഷനുകളും ഇത് പോലെ ഇടവകകൾ ആകാനുള്ള  പരിശ്രമത്തിൽ  ആണ്.
ഗ്രെയിറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത  രൂപീകൃതമായതിനു ശേഷമുള്ള ആദ്യ ഇടവക  ലിവർപൂളിലെ ലിതർലണ്ടിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ  ഉത്‌ഘാടനം  ചെയ്തതിന് ശേഷം ലിവർ പൂൾ ആർച് ബിഷപ് മാർ മാൽക്കം മക്‌മെൻ ഓ .പി.സഹായ മെത്രാൻ മാർ ടോം വില്യംസ് എന്നീ അഭിവന്ദ്യ പിതാക്കൻമാരോടും,  സഹകാർമ്മികരും വികാരി ജനറൽമായരുമാ വികാരി ജനറൽമാരുമായ  ഫാ . സജി മോൻ മലയിൽ പുത്തൻപുരയിൽ , റെവ. ഡോ . മാത്യു ചൂരപൊയ്കയിൽ,  മറ്റ് വൈദികരായ  പാസ്റ്ററൽ കോഡിനേറ്റർ ഫാ. ടോണി പഴയകളം , സി എസ് .ടി,ചാൻസലർ  റെവ. ഡോ . മാത്യു പിണക്കാട്ട് , ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സെമിനാരി റെക്ടർ ഫാ. വർഗീസ് പുത്തൻപുരക്കൽ ,ഫാ. മാർക് മാഡൻ ,പ്രെസ്റ്റൻ റീജിയൻ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ ,പ്രഥമ വികാരിയായി നിയമിതനായ ഫാ. ജിനോ അരീക്കാട്ട് എം.സി .ബി.എസ് ,ഫാ. ഫാൻസ്വാ പത്തിൽ എന്നിവരോടുമൊപ്പം.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more