1 GBP = 104.27
breaking news

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി..

ടോം ജോസ് തടിയംപാട്

മത സാഹോദര്യത്തിന്റെ ശംഖുനാദം മുഴക്കികൊണ്ട് ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 22ാം തിയതി നടക്കുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി ഇന്നലെ കൂടിയ LIMA യുടെ കമ്മറ്റി അറിയിച്ചു. പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ ലിവര്‍പൂള്‍ സ്പൈയിസ് ഗാര്‍ഡനില്‍ കൂടിയ കമ്മിറ്റിയില്‍ സെക്രട്ടറി സെബാസ്റ്റിന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ആഘോഷങ്ങളുടെ ആദൃ ടിക്കറ്റ് വില്‍പ്പന പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ ലാലു തോമസിന് നല്‍കികൊണ്ട് നിര്‍വഹിച്ചു . .

ഒട്ടേറെ നൂതനമായ കലാകായിക പരിപാടികളാണ് ഈ വര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത് .

ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി മതസഹോദരൃത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് LIMA ശ്രമിക്കുന്നതെന്ന് LIMA ഭാരവാഹികള്‍ പറഞ്ഞു.

ഈ വര്‍ഷം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു .

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more