1 GBP =
breaking news

ലാവലിന്‍ കേസ്; സിബിഐ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ലാവലിന്‍ കേസ്; സിബിഐ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ സിബിഐ അപ്പീല്‍  സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ച ശേഷം ആദ്യമായാണ് ഹര്‍ജി കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. സിബിഐയുടെ ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ ഇവരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരായ മുന്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്ക് എത്തും. പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐയുടെ വാദം.
ജസ്റ്റിസ്സുമാരായ എന്‍വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more