1 GBP = 104.15
breaking news

കെ എസ് യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയില്‍

കെ എസ് യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം സഭയില്‍

തിരുവനന്തപുരം: മെഡിക്കല്‍ പി.ജി ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവവും അവര്‍ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവത്തിലും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരുടെ ചോര പുരണ്ട വസ്ത്രങ്ങളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്. ഹൈബി ഈഡന്‍ എം.എല്‍.എ ഇതു സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് അനുമതിയും തേടി.

പ്രവര്‍ത്തകരെ അതിക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. ഒരു കാരണവും ഇല്ലാതെയാണ് പൊലീസ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് ഹൈബി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ഹൈബി ചോദിച്ചു. പൊലീസുകാര്‍ക്കെതിരേയും ചികിത്സ നിഷേധിച്ച ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നും ഹൈബി ആവശ്യപ്പെട്ടു.

എന്നാല്‍, കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിനു നേരെ കല്ലേറ് ഉണ്ടായപ്പോഴാണ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more