1 GBP = 104.22
breaking news

കെന്‍സിംഗ്ടണിലെ സമ്പന്നരുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പിടിച്ചെടുത്ത് ഗ്രെന്‍ഫെല്‍ ദുരന്തബാധിതര്‍ക്ക് നല്‍കണമെന്ന് കോര്‍ബിയന്‍

കെന്‍സിംഗ്ടണിലെ സമ്പന്നരുടെ  ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പിടിച്ചെടുത്ത് ഗ്രെന്‍ഫെല്‍ ദുരന്തബാധിതര്‍ക്ക് നല്‍കണമെന്ന് കോര്‍ബിയന്‍

കെന്‍സിംഗ്ടണില്‍ സമ്പന്നരുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പിടിച്ചെടുത്ത് ഗ്രെന്‍ഫെല്‍ ദുരന്തബാധിതര്‍ക്ക് നല്‍കണമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിയന്‍. ടെയ്ല്‍ ഓഫ് ടു സിറ്റിയിലെ പോലെ ലണ്ടന്‍ ബോറോയിലും സമ്പന്നര്‍ ജീവിക്കുന്ന തെക്കന്‍ പ്രദേശവും പാവങ്ങള്‍ താമസിക്കുന്ന വടക്കന്‍ പ്രദേശവും ഉണ്ടെന്ന് കോര്‍ബിയന്‍ പറഞ്ഞു.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ നിലവില്‍ വീടില്ലാത്തവര്‍ക്കായി തുറന്ന് നല്‍കാന്‍ തയ്യാറാകണമെന്നും കോര്‍ബിയന്‍ ആവശ്യപ്പെട്ടു. ഇതിനായി അടിയന്തിരമായി വീടുകള്‍ കണ്ടെത്തണമെന്നും ആവശ്യമെങ്കില്‍ വീടുകളെ കുറിച്ച് അന്വേഷിക്കണമെന്നും കോര്‍ബിയന്‍ ആവശ്യപ്പെട്ടു. ദുരന്തബാധിതരെ പരമാവധി പ്രദേശത്ത് തന്നെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കണമെന്നും കോര്‍ബിയന്‍ ആവശ്യപ്പെട്ടു.

ചില ആളുകള്‍ തലചായ്ക്കാനിടമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ആഡംബര വസതികള്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 2009 ല്‍ സൗത്ത് ലണ്ടനിലെ ലാങ്കാല്‍ ഹൗസിലുണ്ടായ അഗ്‌നിബാധയ്ക്ക് ശേഷം ബഹുനിലകെട്ടിടങ്ങളില്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഇത് അവഗണിച്ചിരിക്കുകയാണ് എന്ന് കോര്‍ബിയന്‍ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more