1 GBP = 104.17
breaking news

കേരളാ കൾച്ചറൽ അസോസിയേഷൻ കാർഡിഫിന്റെ പതിനൊന്നാമത്‌ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വലമായ സമാപനം….

കേരളാ കൾച്ചറൽ അസോസിയേഷൻ കാർഡിഫിന്റെ പതിനൊന്നാമത്‌ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വലമായ സമാപനം….

കേരളാ കൾച്ചറൽ അസോസിയേഷൻ കാർഡിഫിന്റെ പതിനൊന്നാമത്‌ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വിവിധ പരിപാടികളോടെ ഹീത്ത് സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. ആഘോഷങ്ങളുടെ ഔദ്യോഗിക ഉത്‌ഘാടനം അസോസിയേഷൻ പ്രസിഡന്റ് ജോസ് കാവുങ്ങൽ, സെക്രട്ടറി ഷൈജൻ ജോർജ്, ട്രഷറർ ഡോ. മിഖായേൽ ജോസ്, സ്പോർട്സ് സെക്രട്ടറി ഡൊമിനിക് സാവിയോ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. ഉത്‌ഘാടനത്തിന് ശേഷം എത്തിയ ഫാ. അംബ്രോസിനെ പ്രസിഡന്റ് ബൊക്കെ നൽകി ആദരിച്ചു.






പതിവിന് വിപരീതമായി ഇത്തവണ സാന്താക്ളോസ് ആയത് വെൽഷ്‌മാൻ റോയ്‌സ്റ്റോൺ ലിയോണാർഡ് ആയിരുന്നു. വെളുത്ത നീണ്ട താടിയും ആറര അടി പൊക്കവുമുള്ള സാന്താ കാണികൾക്ക് പുതുമയായി. മുന്നൂറ്റിഇരുപത്തഞ്ചോളം പേർ പങ്കെടുത്ത ആഘോഷത്തിൽ കൊഴുപ്പേകാൻ കുട്ടികൾ മുതൽ വലിയവർ വരെ കലാപരിപാടികളുമായി അരങ്ങിലെത്തി. ഭക്ഷണത്തിന്‌ ശേഷം 2 മണിക്കൂർ നീണ്ടു നിന്ന ഗാനമേളയിൽ മുതിർന്നവർ തൊട്ട് കുട്ടികൾ വരെ ഡാൻസ് ചെയ്തു ആഘോഷത്തിന് കൊഴുപ്പ് കൂട്ടി. എല്ലാ കമ്മിറ്റി അംഗങ്ങളുടെയും മെമ്പേഴ്‌സിന്റെയും നിസ്വാർത്ഥമായ സഹകരണത്തിൽ ഡോ. മിഖായേൽ നന്ദി പറഞ്ഞു. 11 മണിയോടെ പരിപാടികൾക്ക് സമാപനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more