1 GBP = 104.16
breaking news

കായൽ കൈയേറ്റം: തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്

കായൽ കൈയേറ്റം: തോമസ് ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുെ നില കൂടുതൽ പരുങ്ങലിലാക്കി, റിസോർട്ട് നിർമാണത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നതായി ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ സർക്കാരിന് റിപ്പോർട്ട് നൽകി. തോമസ് ചാണ്ടി കായൽ കൈയേറിയതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം, ഏതെങ്കിലും തരത്തിലുള്ള നടപടിക്ക് റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ടോയെന്ന് വ്യക്തമല്ല.

റിസോർട്ടിന്റെ ഭാഗമായി നിർമിച്ചിരിക്കുന്ന പാർക്കിംഗ് ഏരിയയ്ക്ക് വേണ്ടിയാണ് കായൽ കൈയേറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി മണ്ണിട്ട് ഭൂമി നികത്തി. 2014ന് ശേഷമാണ് ഭൂമി നികത്തൽ നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2008ലെ തണ്ണീർടത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ട് നികത്തുന്നത് കുറ്റകരമാണ്. റിസോർട്ടിലേക്കുള്ള അപ്രോച്ച് റോഡും അനിധികൃതമായാണ് നിർമിച്ചിരിക്കുന്നത്. റിസോർട്ടിന് സമീപത്തെ നീർച്ചാൽ അനുമതിയില്ലാതെ ഗതി തിരിച്ചുവിട്ടു. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നും നിലം നികത്തൽ വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കൈയേറ്റം കണ്ടെത്തിയതിനെ തുടർന്ന് വയൽ നികത്തിയത് പൂർവസ്ഥിതിയിലാക്കാൻ അന്നത്തെ ജില്ലാ കളക്ടർ പദ്കുമാർ ആർ.ഡി.ഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഉത്തരവ് നടപ്പാക്കിയില്ല,​ 2014 നവംബർ 12നാണ് ഇത് സംബന്ധിച്ച നിർദ്ദേശം കളക്ടർ ആർ.ഡി.ഒയ്ക്ക് നൽകിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more