1 GBP = 104.15
breaking news

ലിവര്‍പൂള്‍ മലയാളികളുടെ കായിക ശക്തിയെ പരിപോഷിപ്പിച്ചു ലിംക

ലിവര്‍പൂള്‍ മലയാളികളുടെ കായിക ശക്തിയെ പരിപോഷിപ്പിച്ചു ലിംക

പി ആര്‍ ഒ, ലിംക

പ്രവാസി മലയാളികളുടെ കായിക ശക്തിയെ കാത്തു സൂക്ഷിക്കാനുള്ള അവസരം ഒരുക്കി കൊണ്ട് ലിംക (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍) തുടങ്ങിയ കായിക പരിശീലന കളരി നാളുകള്‍ പിന്നിടുമ്പോള്‍ ജനപ്രീതി കൊണ്ടും പ്രയോജകരുടെ സംതൃപ്തികൊണ്ടും മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ലിംക നടത്തുന്ന ഓരോ ജനകീയ പരിപാടിയുടെയും അടുക്കും ചിട്ടയും ജനപ്രീതിയും കണ്ട് സന്തുഷ്ടരായ ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒരു അതി നൂതന സ്റ്റുഡിയോ ജിംനേഷ്യം തന്നെ കളരിക്കായി നല്‍കിയിരിക്കുകയാണ് ഏപ്രില്‍ ഒന്ന് മുതല്‍.

ലിംകയുടെ കായിക വിഭാഗത്തിന്റെ മറ്റൊരു വിജയ ഗാഥ കൂടിയാണ് ഈ സംരംഭം. മലയാളികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന പ്രമേഹ രോഗത്തിന്റെയും അമിത വണ്ണത്തിന്റെയും എല്ലാം കരാള ഹസ്തങ്ങളില്‍ പെടാതെ ആയുരാരോഗ്യത്തോടെ പ്രവാസ മണ്ണില്‍ ജീവിക്കുവാന്‍ ഉള്ള അവസരമാണ് വര്‍ഷങ്ങളായി ലിംക ഒരുക്കിവരുന്നത്. കുട്ടികളേയും യുവാക്കളേയും ലക്ഷ്യമാക്കി ആരംഭിച്ച കളരി പിന്നീട് മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിഭാഗം ഒരുക്കിയാണ് നടത്തിപ്പോരുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിഭാഗങ്ങളില്‍ പുതിയ ബാച്ചിലേക്കു ചേരാന്‍ ഏതാനും ആളുകള്‍ക്ക് കൂടി അവസരമുണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ ഏപ്രില്‍ 8ന് മുന്‍പായി പേരുകള്‍ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

നോബിള്‍ – 07971817310

ജേക്കബ് -07967018955

ടോം -07734360642

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more