1 GBP = 104.20
breaking news

ഹിതപരിശോധന: അയർലണ്ടിൽ ഗര്ഭഛിദ്രത്തെ അനുകൂലിക്കുന്നവർക്ക് വിജയം

ഹിതപരിശോധന: അയർലണ്ടിൽ ഗര്ഭഛിദ്രത്തെ അനുകൂലിക്കുന്നവർക്ക് വിജയം

ഡബ്ലിന്‍∙ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയർലൻഡിലെ ഹിതപരിശോധനയിൽ വൻ വിജയം. ഇന്ത്യൻ വംശജനും ഡോക്ടറുമായ അയർലൻഡ് പ്രധാനമന്ത്രി ലീയോ വരാഡ്‌കറാണു വിജയപ്രഖ്യാപനം നടത്തിയത്. ഹിതപരിശോധനയുമായി ബന്ധപ്പെട്ടു നടത്തിയ രണ്ട് എക്സിറ്റ് പോളുകളും ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ വൻ വിജയം നേടുമെന്നാണു പ്രവചിച്ചതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ വിജയ പ്രഖ്യാപനം. വോട്ടെണ്ണി ആദ്യഘട്ട ഫലം പുറത്തു വന്നപ്പോൾ 66 ശതമാനം വോട്ടോടെ ഗർഭച്‌ഛിദ്രത്തെ അനുകൂലിക്കുന്നവർ മുന്നിലെത്തി.

‘ജനങ്ങള്‍ പറഞ്ഞിരിക്കുന്നു. അവർക്ക് ഈ പുതിയ രാജ്യത്തിനു വേണ്ടി ഒരു പുതിയ ഭരണഘടന വേണം’– പ്രധാനമന്ത്രി വ്യക്തമാക്കി. സ്വന്തം ആരോഗ്യം സംബന്ധിച്ച് രാജ്യത്തെ ഓരോ വനിതയ്ക്കും ഉചിതമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ, അവരെ വിശ്വാസത്തിലെടുത്തു, ബഹുമാനിച്ചാണ് ഐറിഷ് ജനത വോട്ടു ചെയ്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അയർലൻഡിൽ ഉടലെടുത്തു കൊണ്ടിരിക്കുന്ന നിശബ്ദ വിപ്ലവത്തിന്റെ തുടർച്ചയാണിതെന്നും ലീയോ വരാഡ്‌കർ പറഞ്ഞു.

40 ഇടത്തു വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ആദ്യത്തെ നാലിടത്ത് ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർ 66.36 ശതമാനം വോട്ട് ചെയ്തു. എതിർക്കുന്നവർക്ക് 33.64 ശതമാനം വോട്ടും ലഭിച്ചു. ഡബ്ലിൻ സെൻട്രലിൽ 77 ശതമാനം പേരാണു പിന്തുണ പ്രഖ്യാപിച്ചത്. കോർക്ക് സൗത്ത് സെൻട്രലിൽ 69% പേരും കോർക്ക് നോർത്ത് സെൻട്രലിൽ 60 ശതമാനം പേരും ഗർഭച്ഛിദ്ര അനുകൂല സമീപനം സ്വീകരിച്ചു. ഭരണഘടനയുടെ എട്ടാം ഭേദഗതി മാറ്റുന്നതിനെ അനുകൂലിച്ചവർക്കാണു ഹിതപരിശോധനയിൽ വിജയം. വൈകാതെ തന്നെ ഐറിഷ് പാർലമെന്റ് പുതിയ നിയമവും കൊണ്ടു വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more