1 GBP = 104.27
breaking news

ഇറാഖില്‍ ഐഎസ് ആക്രമണം; 50 മരണം, 87 പേര്‍ക്ക് പരുക്ക് മരണസംഖ്യ ഉയര്‍ന്നേക്കും

ഇറാഖില്‍ ഐഎസ് ആക്രമണം; 50 മരണം, 87 പേര്‍ക്ക് പരുക്ക്  മരണസംഖ്യ ഉയര്‍ന്നേക്കും

ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 80ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. തെക്കന്‍ ഇറാഖിലെ റസ്റ്ററന്റിലും പൊലീസ് ചെക്ക് പോയിന്റിലുമാണ് ആക്രമണം.

പരുക്കേറ്റവരില്‍ മിക്കവരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു.

ഇറാഖിലെ പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രമായ ദി ഖര്‍ പ്രവിശ്യയിലെ നസിറിയയില്‍ പൊലീസ് ചെക്‌പോയിന്റിനു നേരെയായിരുന്നു ആദ്യ ആക്രമണം.

പിന്നാലെ ചെക്‌പോയിന്റിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന റെസ്‌റ്റോറന്റിനുള്ളില്‍ മറ്റൊരു ഭീകരന്‍ പൊട്ടിത്തെറിച്ചു. ഈ സ്ഥലങ്ങളിലേക്കു സുരക്ഷാസേനയുടെ ശ്രദ്ധതിരിഞ്ഞ സയമയം നാലു ഭീകരര്‍ ചെക്‌പോയിന്റിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more