1 GBP = 104.49

ഇടുക്കി ചാരിറ്റിയ്ക്ക് ഇതുവരെ ലഭിച്ചത് 831 പൗണ്ട് …. ചാരിറ്റി പിരിവ് ഇനി രണ്ട് നാള്‍ കൂടി …..

ഇടുക്കി ചാരിറ്റിയ്ക്ക് ഇതുവരെ ലഭിച്ചത്  831 പൗണ്ട് …. ചാരിറ്റി പിരിവ് ഇനി രണ്ട് നാള്‍ കൂടി …..

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിക്ക് ഇതുവരെ 831 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ അടുത്ത രണ്ടു ദിവസം കൂടി തുടരും (ജൂലൈ 20 വ്യാഴാഴ്ച വരെ തുടരും) . അന്നു വരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബെര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തു വിട്ടു സിസ്റ്റര്‍ ലിസ് മേരിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .

കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലിസ് മേരിയുമായി സംസാരിച്ചപ്പോള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധികരിച്ച സിസ്റ്ററിന്റെ വീഡിയോ സംഭാഷണം കേട്ട് യുകെയില്‍ നിന്നും , ഗള്‍ഫില്‍നിന്നും , നാട്ടില്‍ വന്ന ഒട്ടേറെപ്പേര്‍ അവിടെ വന്നു സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നു പറഞ്ഞു .അതുപോലെ തൊടുപുഴയില്‍ നിന്നും വന്ന ഒരു സ്ത്രി എല്ലാ കുട്ടികള്‍ക്കും ടി ഷര്‍ട്ട് വാങ്ങി തന്നുവെന്നും പറഞ്ഞു .

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ അറിയിച്ചു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു പലരും ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു.

അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടത് ഒരു ടിവി മാത്രമായിരുന്നു. ടിവി പേരു വെളിപ്പെടുത്താന്‍ താല്‍പ്പരൃമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നിട് എന്തെകിലും വേണോ എന്നു ഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങികൊടുത്തു കഴിഞ്ഞു

ഞങ്ങള്‍ ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മിറ്റിയില്‍ ആലോചിച്ചത്. കാരണം കഴിഞ്ഞ ഒരു മാസം മുന്‍പാണ് ഒരു ചാരിറ്റി അവസാനിച്ചത് . എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമ്മിറ്റിയില്‍ പറഞ്ഞു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു .

നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക . .

നിങ്ങളാല്‍ കഴിയുന്നത് സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.. നന്ദി

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more