1 GBP = 103.94
breaking news

ബ്രിസ്റ്റോൾ STSMCC യുടെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…

ബ്രിസ്റ്റോൾ STSMCC യുടെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ…

സിസ്റ്റർ ലീന മേരി
ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 25 മുതൽ ഏപ്രിൽ 1 വരെ തീയതികളിൽ ബ്രിസ്റ്റോൾ STSMCC ഫിഷ്‌പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തിൽ താഴെ പറയുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

കഴുതപ്പുറത്തേറി വരുന്ന ഈ രാജാവിന്റെ ആയുധം വാളും പരിചയുമല്ല ജീവൻ കൊടുക്കുന്ന സ്നേഹമാണ് ഈ രാജകീയ പ്രവേശനമെന്ന് അനുസ്മരിപ്പിക്കുന്ന ഓശാന ഞായറിന്റെ തിരുക്കർമ്മങ്ങൾ കുരുത്തോല വെഞ്ചെരിപ്പും, കുരുത്തോല വഹിച്ചു കൊണ്ടുള്ള ദേവാലത്തിലേക്കുള്ള പ്രദക്ഷിണവും ആഘോഷമായ വിശുദ്ധ കുർബാനയോട് കൂടി മാർച്ച് 25 ഞായറാഴ്ച ഉച്ച കഴിഞ്ഞു 2.30ന് നടത്തപ്പെടും.

“അപ്പത്തോളം ചെറുതാകാൻ ദൈവത്തോളം വളരണം” എന്ന് വിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്ന പെസഹാ വ്യാഴാഴ്ച മാർച്ച് 29 വൈകുന്നേരം 4 മണിക്ക് കാലു കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും വചന സന്ദേശവും തുടർന്ന് പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

സഹനം സമ്മാനമാണെന്ന് തിരിച്ചറിയുക , കാരണം സഹിക്കുന്നവന്റെ കൂടെ ദൈവമുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന ദുഃഖവെള്ളിയുടെ പീഡാനുഭവ വായനയും, കുരിശിന്റെ വഴിയും, തിരുസ്വരൂപം മുത്തലും, കപ്പ് നീര് കുടിക്കലും നേർച്ചകഞ്ഞി വിതരണവും മാർച്ച് 30 , രാവിലെ ഒൻപതരയ്ക്ക് ക്രമീകരിച്ചിരിക്കുന്നു.

ദുഃഖശനിയാഴ്ചയുടെ തിരുക്കർമ്മങ്ങളും പുത്തൻ തീയും വെള്ളം വെഞ്ചെരിപ്പും മാർച്ച് 31 രാവിലെ ഒൻപതരയ്ക്ക് നടക്കും.

ഈ ലോകത്തിലെ വേദനകളൊന്നും, മരണം പോലും ഒന്നിന്റെയും അവസാനമല്ല എന്ന് സൗമ്യമായ ഒരു ഓർമ്മപ്പെടുത്തലായ ഉയിർപ്പു തിരുന്നാളിന്റെ തിരുക്കർമ്മങ്ങളും ആഘോഷമായ ദിവ്യബലിയും ഏപ്രിൽ 1 ഞായറാഴ്ച രാവിലെ ആറേമുക്കാലിനും സാധാരണ പോലെയുള്ള വി. കുർബാന ഉച്ചക് അഴിഞ്ഞു 3 മണിക്കും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധവാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് STSMCC വികാരി റവ. പോൾ വെട്ടിക്കാട്ടും, റവ. ഫാ. ജോയി വയലിലും റവ. ഫാ. ടോണി പഴയകുളവുമായിരിക്കും.

വിശുദ്ധവാരം ഒരു നിശബ്ദ വാരമാണ്. ദൈവം സംസാരിക്കുന്ന, ദൈവത്തോട് സംസാരിക്കുന്ന പരിശുദ്ധ ആഴ്ചയിൽ വിശുദ്ധ കുർബാനയിലും പീഡാനുഭവ ശുശ്രൂഷയിലും വന്ന് പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി റവ. ഫാ. പോൾ വെട്ടിക്കാട്ടും റവ. ഫാ. ജോയി വയലിലും ട്രസ്റ്റിമാരായ പ്രസാദ് ജോണും ലിജോ ജോസഫും ജോസ് മാത്യുവും അറിയിക്കുന്നു.

വിലാസം: St Joseph Church, 232 Forest Road, Fishponds, Bristol, BS16 3QT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more