1 GBP = 104.17
breaking news

ഈസ്റ്റ് മിഡ് ലാൻഡ്സിലെ വിശുദ്ധവാരകർമ്മങ്ങൾ നോട്ടിംഗ്ഹാമിലും ഡെർബിയിലും…

ഈസ്റ്റ് മിഡ് ലാൻഡ്സിലെ വിശുദ്ധവാരകർമ്മങ്ങൾ നോട്ടിംഗ്ഹാമിലും ഡെർബിയിലും…

ഫാ. ബിജു കുന്നയ്ക്കാട്ട്
നോട്ടിംഗ്ഹാം/ഡെർബി: മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്ന് രക്ഷിക്കാൻ കുരിശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ പീഡാനുഭവ കുരിശു മരണ ഉത്‍ദാനങ്ങളുടെ പുണ്യസ്മരണയിൽ ലോകം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നു. ഈസ്റ്റ് മിഡ്‌ലാൻഡ്സിൽ നോട്ടിംഗ്ഹാം സെന്റ്. അൽഫോൻസാ സീറോ മലബാർ കമ്മ്യൂണിറ്റിയിലും ഡെർബി സെന്റ്. തോമസ് കാത്തലിക് കമ്മ്യൂണിറ്റിയിലും വലിയ ആഴ്ചയുടെ തിരുക്കർമ്മങ്ങളെല്ലാം സീറോ മലബാർ ക്രമത്തിൽ ഏറ്റവും ഭക്തിപൂർവ്വം ആചരിക്കപ്പെടുന്നു. തിരുക്കർമ്മങ്ങളിൽ പങ്കു ചേരുവാനും സമൃദ്ധമായി ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.


വി.കുർബ്ബാനയ്ക്കുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തിരുക്കർമ്മങ്ങൾ നടക്കുന്ന തീയതിയും സ്ഥലവും ചുവടെ:
ഓശാന ശനി/ഞായർ: വൈകുന്നേരം 2 മണിക്ക് St . Mary’s Catholic Church, 35 Belton Street , Hyson Green , NG76FY ,Nottingham
25 മാർച്ച് (ഞായർ): വൈകുന്നേരം 3 മണിക്ക് St . Joseph ‘സ് Catholic Church , Derby , Burton Road , DE11TJ Derby
വൈകുന്നേരം 6.30ന് St . Patric & St . Bridget Church , ClayCross , S459JU
കുമ്പസാരം:
26 മാർച്ച് (തിങ്കൾ): കുമ്പസാരം , ഡെർബി വൈകുന്നേരം 5 മുതൽ രാത്രി 9 വരെ.
St . Joseph Church , DE11TJ
28 മാർച്ച് (ബുധൻ): കുമ്പസാരം, നോട്ടിംഗ്ഹാം. വൈകുന്നേരം 5 മണി മുതൽ രാത്രി 9 വരെ
St . Pauls ‘S Church , Lenton ,Boulevard , NG72BY
പെസഹാ വ്യാഴം/ കാല് കഴുകൽ ശുശ്രൂഷ:
29 മാർച്ച് രാവിലെ 10 മണിക്ക് : St . Joseph Church , Derby DE11TJ
വൈകുന്നേരം 5 മണിക്ക് St . Mary’S Catholic Church , Hyson Green , Nottingham NG76FY
ദുഃഖവെള്ളി/ കുരിശിന്റെ വഴി:
30 മാർച്ച്: രാവിലെ 9 മണിക്ക് St .Joseph ‘S Church , Derby DE11TJ
വൈകുന്നേരം 2 മണിക്ക് St . Pauls ‘S Catholic Church , , Lenton ,Boulevard , NG72BY
ദുഃഖശനി / ഉയിർപ്പ് ഞായർ:
21 മാർച്ച് വൈകുന്നേരം 2 മണിക്ക് ,St . Pauls ‘S Catholic Church , , Lenton ,Boulevard , NG72BY
10 മണിക്ക് St . Joseph Church , Derby DE11TJ
1 ഏപ്രിൽ 2 മണിക്ക് St . Mary’S Catholic Church , Worksop , S801HH
തിരുക്കർമ്മങ്ങൾക്ക് പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരൻമാർ, കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്‌സ്, മതാധ്യാപകർ, വിമെൻസ് ഫോറം, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more