1 GBP = 104.30
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം ദ്വിദിന സെമിനാർ ഇന്ന് മുതൽ ഡാർലിംഗ്ട്ടണിൽ….

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം ദ്വിദിന സെമിനാർ ഇന്ന് മുതൽ ഡാർലിംഗ്ട്ടണിൽ….

ഫാ. ബിജു ജോസഫ്
ഡാർലിംഗ്ട്ടൺ: സഭാപ്രവർത്തനങ്ങളിൽ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടാനും തങ്ങളുടേതായ പ്രവർത്തനങ്ങളിലൂടെ ആത്മീയ വളർച്ചയും വിശ്വാസ സാക്ഷ്യവും നൽകുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ‘വിമൻസ് ഫോറ’ത്തിന്റെ ദ്വിദിന സെമിനാർ ഇന്നും നാളെയുമായി ഡാർലിംഗ്ട്ടൺ കാർമ്മൽ ഡിവൈൻ റിട്രീറ് സെന്ററിൽ വച്ച് നടക്കും. ഇന്ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികൾ നാളെ ഉച്ചക്ക് ദിവ്യബലിയോടെ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉത്‌ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ക്ളാസുകൾ നയിക്കും. പ്രവാസി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് എങ്ങനെ വിശ്വാസ സാക്ഷ്യം നൽകാൻ ഇവിടുത്തെ വനിതകൾക്ക് സാധിക്കുമെന്ന് സമ്മേളനം ചർച്ച ചെയ്യും. ഗ്രൂപ്പ് ചർച്ചകൾക്കും അവസരമുണ്ടാകും.

അഭിവന്ദ്യ പിതാക്കന്മാർക്ക് പുറമെ റവ. ഫാ. ജോർജ് പനയ്ക്കൽ വിസി, റവ. ഫാ. ജോർജ് കാരമയിൽ എസ്‌ജെ, വിമൻസ് ഫോറം ആനിമേറ്റർ റവ. സി. ഷാരോൺ സിഎംസി, റവ. സി. മഞ്ജുഷ എഫ്സിസി, രൂപതാ പ്രസിഡന്റ് ജോലി മാത്യു, മറ്റു രൂപതാ ഭാരവാഹികൾ, കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. രൂപതയിലെ എല്ലാ റീജിയനുകളിൽ നിന്നുള്ള പ്രതിനിധികളും അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. വിമൻസ് ഫോറത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥയായ പരി. ദൈവമാതാവിന്റെ ലൂർദിലെ പ്രത്യക്ഷീകരണ തിരുന്നാൾ ദിവസമായ ഫെബ്രുവരി 11 (തിങ്കൾ) നോടനുബന്ധിച്ചു കൂടിയാണ് രണ്ടു ദിവസത്തെ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more