നോട്ട് പ്രതിസന്ധി സ്വര്‍ണ്ണ വിലയിലും, ഒരു മാസത്തിനി ടെ സ്വര്‍ണ്ണ വില ഇടിഞ്ഞത് 2520 രൂപ


നോട്ട് പ്രതിസന്ധി സ്വര്‍ണ്ണ വിലയിലും, ഒരു മാസത്തിനി ടെ സ്വര്‍ണ്ണ വില ഇടിഞ്ഞത് 2520 രൂപ

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സ്വര്‍ണ്ണവിലയിലും പ്രതിഫലിക്കുന്നു. ശനിയാഴ്ച പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നും ഇതേ നിലവാരത്തില്‍ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഒന്‍പത് മാസത്തിനിടയിലെ ഏ്റ്റവും താഴ്ന്ന വിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ 2520 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നോട്ട് നിരോധിക്കുന്ന നവംബര്‍ ഒന്‍പതിന് സ്വര്‍ണ്ണ വില 23,480 രൂപയായിരുന്നു. എന്നാല്‍ ഇതിന് ശേഷം തുടര്‍ച്ചയായി വിലയില്‍ ഇടിവുണ്ടായി.

അന്തരാഷ്ട്രവിപണിയിലുണ്ടായ വിലത്തകര്‍ച്ചയും ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് തങ്കത്തിന് 10.80 ഡോളര്‍ വിലയിടിഞ്ഞ് 1,159.60 ഡോളറിലെത്തി.അന്താരാഷ്ട്ര വിപണിയില്‍ ഒരു മാസത്തിനിടെ 9.28 ശതമാനം വിലയിടിവാണ് ഉണ്ടായിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317