1 GBP = 104.15
breaking news

ഗ്യാസിനും ഇലക്ട്രിസിറ്റിക്കും ഇന്ന് മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ

ഗ്യാസിനും ഇലക്ട്രിസിറ്റിക്കും ഇന്ന് മുതൽ നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ

ലണ്ടൻ: പുതിയ, ഉയർന്ന ഊർജ്ജ നിരക്ക് പരിധി ഇന്ന് (വെള്ളിയാഴ്ച) മുതൽ പ്രാബല്യത്തിൽ വരുന്നതോടെ സാധാരണക്കാരുടെ ഗാർഹിക ധനകാര്യത്തിൽ ഒരു ഞെരുക്കം കൂടുതൽ രൂക്ഷമാകും. സാധാരണ സ്ഥിര ഗാർഹിക ഊർജ്ജ ബില്ലുകൾ പ്രതിവർഷം 139 പൗണ്ടോളം വർദ്ധിക്കും, പ്രീപേമെൻറ് മീറ്റർ ഉപഭോക്താക്കൾക്ക് 153 പൗണ്ടിന്റെ വർദ്ധനവാകും ഉണ്ടാകുക. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ ഏകദേശം 15 ദശലക്ഷം കുടുംബങ്ങളെയാകും നിരക്ക് വർദ്ധനവ് ബാധകമാകുക.

വിതരണക്കാർക്കിടയിലെ പ്രതിസന്ധി കാരണം നിലവിൽ ഒമ്പത് സ്ഥാപനങ്ങളാണ് പ്രതിസന്ധിയിലായത്. ഗ്യാസ് വില വർദ്ധനയ്ക്കിടയിൽ മൂന്ന് സ്ഥാപനങ്ങൾ പൂട്ടിക്കെട്ടിയിരുന്നു. ദാതാക്കൾക്ക് എത്രമാത്രം വില ഉയർത്താനാകുമെന്നത് നിശ്ചയിച്ചിട്ടുള്ള പരിധി പരിമിതപ്പെടുത്തുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, 2019 ജനുവരിയിൽ ബാക്ക്സ്റ്റോപ്പ് അവതരിപ്പിച്ചതിനുശേഷം കണ്ട ഏറ്റവും വലിയ കുതിപ്പാണ് ഇപ്പോഴത്തെ വർദ്ധനവ്.

റെഗുലേറ്റർ ഒഫ്ഗെമാണ് വർഷത്തിൽ രണ്ടുതവണ ഗാർഹിക ഊർജ്ജത്തിന്റെ വില പരിധി നിശ്ചയിക്കുന്നത്. ഏറ്റവും പുതിയ ലെവൽ ഒക്ടോബർ 1 ന് ഇന്ന് മുതൽ ആരംഭിച്ചു. ഇതിലാണ് പന്ത്രണ്ട് ശതമാനത്തോളം വർദ്ധനവ്. സാധാരണ ഗാർഹിക തലത്തിലുള്ള ഊർജ്ജ ഉപയോഗങ്ങളുള്ള സ്റ്റാൻഡേർഡ് താരിഫുകളിൽ ഉള്ളവർ, അവരുടെ ബില്ലിലേക്ക് പ്രതിവർഷം £ 139 വർദ്ധനവ് നേരിടേണ്ടി വരും. ശരാശരി ഊർജ്ജ ഉപയോഗത്തോടുകൂടിയ പ്രീപേമെൻറ് മീറ്ററുള്ള ആളുകൾക്ക് പ്രതിവർഷം £ 153 വർദ്ധനവാണ് ലഭിക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more