1 GBP =

നാലാമത് ഡോർസെറ്റ് അയ്യപ്പപൂജ നവംബർ പതിനെട്ടിന്…..

നാലാമത് ഡോർസെറ്റ് അയ്യപ്പപൂജ നവംബർ പതിനെട്ടിന്…..

ഡോർസെറ്റിലെ അയ്യപ്പ വിശ്വാസികളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പപൂജ നവംബർ പതിനെട്ടാം തീയതി ശനിയാഴ്ച ഉച്ച തിരിഞ്ഞു രണ്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെ പൂളിൽ വച്ച് നടത്തപ്പെടുന്നു. യുകെയിലെ പ്രധാന പൂജാരിമാരിലൊരാളായ രാജേഷ് ത്യാഗരാജന്റെ മുഖ്യ കാർമികത്വത്തിൽ അയ്യപ്പപൂജയോട് അനുബന്ധിച്ചു താലപ്പൊലി, വിളക്കുപൂജ, പടിപൂജ, നെയ്യഭിഷേകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ പ്രമുഖ ഗായകർ ചേർന്ന് നടത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഭക്തിസാന്ദ്രമായ ഭജനയെ തുടർന്ന് നടക്കുന്ന അന്നദാന ചടങ്ങിലേക്ക് യുകെയിലെ എല്ലാ അയ്യപ്പ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 07960357679 / 07737078037
അയ്യപ്പ പൂജ നടക്കുന്ന വിലാസം :
POOLE NORTH SCOUT HALL
SHERBORN CRESCENT
POOLE
DORSET
BH17 8AP

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more