1 GBP =
breaking news

ലണ്ടനിലെ ഫിൻസ്ബറി പാർക്കിൽ യുവതിയുടെ മൃതദേഹം; ക്രിസ്തുമസിന് തലേന്ന് യുവതിയെ ആക്രമിച്ച ശേഷം കൊന്നതാണെന്ന് പോലീസ് നിഗമനം

ലണ്ടനിലെ ഫിൻസ്ബറി പാർക്കിൽ യുവതിയുടെ മൃതദേഹം; ക്രിസ്തുമസിന് തലേന്ന് യുവതിയെ ആക്രമിച്ച ശേഷം കൊന്നതാണെന്ന് പോലീസ് നിഗമനം

By UUKMA NEWS News Desk

ലണ്ടൻ: ലണ്ടനിലെ ഫിൻസ്ബറി പാർക്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫിൻസ്ബറി പാർക്കിലെ സ്പോർട്സ് പിച്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു. ക്രിസ്തുമസിന് തലേന്നാണ് യുവതി മരിച്ചതെന്ന് പോലീസ് നിഗമനം. പാർക്കിൽ വച്ച് ആക്രമിച്ച ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പോലീസ് പറയുന്നു. യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഇന്ന് നടക്കുന്ന പോസ്റ്മോർട്ടത്തിൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ നിക്കോള വാൾ വെളിപ്പെടുത്തി. സംഭവസ്ഥലം സീൽ ചെയ്ത അന്വേഷണോദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് അവർ പറഞ്ഞു.

ഈ ക്രിസ്തുമസ് കാലയളവിൽ നിരവധി കൊലപാതകങ്ങളും അസ്വാഭാവിക മരണങ്ങളുമാണ് ബ്രിട്ടനിലുടനീളം അരങ്ങേറിയത്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more