1 GBP = 104.15
breaking news

കൊടും ഭീകരന്‍ ഹഫീസ് സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് പാകിസ്ഥാന്‍ അനുമതി നിഷേധിച്ചു

കൊടും ഭീകരന്‍ ഹഫീസ് സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് പാകിസ്ഥാന്‍ അനുമതി നിഷേധിച്ചു

കറാച്ചി:കൊടും ഭീകരന്‍ ഹഫീസ് സയീദ് നയിക്കുന്ന ഭീകരഗ്രൂപ്പായ ജാമാത്തുദ് ദവയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്ലീം ലീഗിന് ( എം. എം. എല്‍ ) രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ രജിസ്ട്രേഷന്‍ നല്‍കാന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു. അന്താരാഷ്ട്ര സമ്മര്‍ദ്ദവും പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ സുരക്ഷാ ക്ലിയറന്‍സ് നല്‍കാത്തതുമാണ് കാരണമായി ആഭ്യന്തരമന്ത്രാലയം പറയുന്നത്. അമേരിക്ക ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ എം. എം. എല്ലിനെ പറ്റി ആശങ്ക അറിയിച്ചിട്ടുണ്ട്. ജമാത്തുദ് ദവയ്ക്കും അതിന്റെ ജീവകാരുണ്യ വിഭാഗമായ ഫലാഹ് ഇന്‍സാനിയത്തിനും എതിരെ പാകിസ്ഥാനിലും അന്താരാഷ്ട്രതലത്തിലും ഉപരോധങ്ങള്‍ നിലവിലുണ്ടെന്നും രജിസ്ട്രേഷനുള്ള അപേക്ഷ പരിഗണിക്കുന്ന പാക് ഇലക്ഷന്‍ കമ്മിഷനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നിലവില്‍ വന്ന എം. എം. എല്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന ലാഹോര്‍ എന്‍. എ -120 സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നു. ഹഫീസ് സയീദിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയെയും ഉപയോഗിച്ച് നടത്തിയ ഇലക്ഷന്‍ പ്രചാരണത്തിന്റെ കാതല്‍ ഇന്ത്യാ വിരുദ്ധ നിലപാടുകളായിരുന്നു. 5800 വോട്ട് നേടിയ സ്ഥാനാര്‍ത്ഥി തോറ്റെങ്കിലും മുഖ്യധാരാ കക്ഷികളായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും ജമാത്ത് ഇ ഇസ്ലാമിയെയും പിന്നിലാക്കിയിരുന്നു. അടുത്തമാസം 26ന് നടക്കുന്ന പെഷവാര്‍ ഉപതിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് എം. എം. എല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹഫീദ് സയീദാണ് 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍. ഐക്യരാഷ്ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. അമേരിക്ക സയീദിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൊല്ലം ജാനുവരി മുതല്‍ സയീദിനെ പാക് ഭരണകൂടം കുറ്റങ്ങളൊന്നും ചുമത്താതെ വീട്ടുതടങ്കലില്‍ ഇട്ടിരിക്കയാണ്.അതിനെതിരെ സയീദ് ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more