ഫേസ്ബുക്ക് ആളുകളെ അസന്തുഷ്ടരും നിരാശരും ആക്കുന്നതായി പഠനം


ഫേസ്ബുക്ക് ആളുകളെ അസന്തുഷ്ടരും നിരാശരും ആക്കുന്നതായി പഠനം

ഫേസ്ബുക്ക് ഉപയോക്താക്കള്‍ അത് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ അസന്തുഷ്ടരും നിരാശരും ആണെന്ന് പഠനം. സോഷ്യല്‍മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ നിന്ന് ഒരാഴ്ച അവധിയെടുത്ത യൂസര്‍മാര്‍ അത് ഉപയോഗിക്കുന്നവരേക്കാള്‍ സന്തുഷ്ടരാണ് എന്നാണ് കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

1905 ആളുകളിലാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പഠനം നടത്തിയത്. ഇതില്‍ പകുതി പേരോട് ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ തുടരാനും മറ്റുപകുതിയോട് ഒരാഴ്ച ഫേസ്ബുക്ക് ഉപയോഗിക്കാതിരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവര്‍ക്ക് മറ്റുള്ളവരോട് ഫേസ്ബുക്ക് അസൂയ ഉണ്ടാകുന്നതായി പഠനത്തില്‍ കണ്ടെത്തി. സോഷ്യല്‍മീഡിയയില്‍ മറ്റുള്ളവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന അസൂയയയെയാണ് ഇവര്‍ ഫേ്‌സ്ബുക്ക് എന്‍വി എന്ന് പേര് വിളിച്ചത്.

ഓരോ ദിവസവും ദശലക്ഷങ്ങളാണ് ഫേസ്ബുക്കില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത്. മുന്‍പത്തേക്കാള്‍ ജനങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ പുതിയ തരം ബന്ധപ്പെടല്‍ ജീവിതത്തില്‍ നല്ലത് വരുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്.

പുതിയ ഗവേഷണഫലം അനുസരിച്ച് ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ സന്തോഷം തരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഫേസ്ബുക്കിന്റെ വലിയ ഉപയോഗം പല തരത്തിലും ജനങ്ങളുടെ ജീവതത്തെ നെഗറ്റീവായിട്ടാണ് ബാധിക്കുന്നത്. 19 നും 32 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലായും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ഇവര്‍ക്കിടയിലാണ് നിരാശ ഏറ്റവും അധികം ഉണ്ടാകുന്നതും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates