1 GBP = 104.15
breaking news

ബെഡ്ഫോർഡിൽ ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാർഷീക ധ്യാനം 24,25 തീയതികളിൽ.

ബെഡ്ഫോർഡിൽ ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോമ്പുകാല വാർഷീക ധ്യാനം 24,25 തീയതികളിൽ.

അപ്പച്ചൻ കണ്ണഞ്ചിറ
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രങ്ങളിലൊന്നായ ബെഡ്ഫോർഡിൽ കേരള ക്രിസ്ത്യൻ കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ വാർഷീക ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യിലെ പ്രശസ്ത തിരുവചന ശുശ്രുഷാ കേന്ദ്രമായ സെഹിയോൻ മിനിസ്ട്രിയിലെ ധ്യാന ഗുരുവും, ആല്മീയ ചിന്തകനും ആയ ഫാ. ഷൈജു നടുവത്താനിയാണ് 24 ,25 തീയതികളിലായി ബെഡ്ഫോർഡിൽ നടത്തുന്ന വചന ശുശ്രുഷ നയിക്കുന്നത്.

ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരിക്കുന്ന നോമ്പ് കാലത്തിന്റെ പൂർണ്ണതയിൽ തിരുവചനം ധ്യാനിച്ചു കൊണ്ട് വ്യക്തി ജീവിതത്തേയും, കുടുംബ ജീവിതത്തേയും, യേശു നൽകുന്ന പ്രത്യാശയുടെ ഉത്ഥാന അനുഭവത്തിലേക്ക് വളര്‍ത്തുവാനും, കൂടുതൽ വിഷിശ്ടമാക്കുവാനും അനുഗ്രഹദായകമാവുന്ന ഷൈജു അച്ചന്റെ നോമ്പുകാല ധ്യാന ചിന്തകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

ജീവിതം നന്മകളിൽ സമർപ്പിതം ആയിരിക്കുവാനും, കരുണയുടെ വാതിൽ തുറന്നിടുന്ന യേശുവിങ്കലേക്കു നമ്മുടെ ഹൃദയ കവാടങ്ങൾ തുറന്ന് ദൈവ കൃപകൾ പ്രാപിക്കുവാനും തിരുവചന ശുശ്രുഷയിൽ സജീവമായി പങ്കു ചേരുവാൻ ഫാ.സാജു മുല്ലശ്ശേരി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

കിഡ്സ് ഫോർ കിങ്ഡം സെഹിയോൻ യു കെ ടീം കുട്ടികൾക്കായി ആല്മീയ പരിപോഷണത്തിനുതകുന്ന പ്രത്യേക ശുശ്രുഷകൾ ധ്യാന ദിവസങ്ങളിൽ ഒരുക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാനയും കുമ്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

വർഗ്ഗീസ് ജോസഫ്: 07712476521, യൂജിൻ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957

ധ്യാന സമയം:-
മാർച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതൽ വൈകുന്നേരം 17:00 വരെ
മാർച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00 മുതൽ വൈകുന്നേരം 19:00 വരെ.

പള്ളിയുടെ വിലാസം:
Our Lady Of Catholic Church,Kempston,MK42 8QB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more