1 GBP = 104.15
breaking news

സൗത്ത് ഇന്ത്യയിലെ മികച്ച കോസ്മറ്റിക് ഡെന്റിസ്റ്റിനുള്ള ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ഡോ. ബോണി ജോസ് ടോം പ്രശസ്ത സിനിമാ താരം മാധുരി ദീക്ഷിതിൽ നിന്നും ഏറ്റുവാങ്ങി…

സൗത്ത് ഇന്ത്യയിലെ മികച്ച കോസ്മറ്റിക് ഡെന്റിസ്റ്റിനുള്ള  ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ഡോ. ബോണി ജോസ് ടോം പ്രശസ്ത സിനിമാ താരം മാധുരി ദീക്ഷിതിൽ നിന്നും ഏറ്റുവാങ്ങി…

സൗത്ത് ഇന്ത്യയിലെ മികച്ച കോസ്മറ്റിക് ഡെന്റിസ്റ്റിനുള്ള ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ഡോ. ബോണി ജോസ് ടോം പ്രശസ്ത സിനിമാ താരം മാധുരി ദീക്ഷിതിൽ നിന്ന് ഏറ്റുവാങ്ങുന്നു.
തായ് ലന്റിലെ ഹുവാ ഹിൻ ബീച്ചിലുള്ള നോവോട്ടൽ ഹോട്ടലിൽ വച്ചായിരുന്നു വർണാഭമായ അവാർഡ് ദാന സമ്മേളനം. മധ്യ പൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 600 ഓളം പ്രധിനിധികൾ യോഗത്തിൽ പങ്കെടുത്തു.
വർഷങ്ങളായി ദന്ത സൗന്ദര്യ വർദ്ധക ചികിത്സകളിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന ഡോ. ബോണി കേരളത്തിനകത്തുനിന്നും പുറത്തു നിന്നുമായി അയിരകണക്കിന് രോഗികളുടെ ദന്ത സൗന്ദര്യ സങ്കൽപങ്ങൾ സഫലമാക്കുവാൻ സഹായിച്ചിട്ടുണ്ട് .തൊടുപുഴ ഫെയ്സ് വാല്യൂ ഡെന്റൽ ക്ലിനിക് ഉടമയും ഏതാനും ക്ലിനിക്കുകളുടെ കോസ്മറ്റിക് ഡന്റൽ കൺസൽറ്റന്റുമാണ്.
ഏറ്റവും ആധുനികവും വേദനരഹിതവുമായ ചികിത്സാ രീതികൾ നമന്വയിപ്പിച്ച് പല്ലുകളുടെ രൂപം, നിറം, സ്ഥാനം എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയും ചിരിക്കുമ്പോൾ കാണുന്ന മോണയുടെ രൂപവും നിറവും അളവും മാറ്റിയുമാണ് ഇത്തരം ചികിത്സകൾ നടപ്പാക്കുന്നത് . ഓർത്തഡോണ്ടിക്സ്, ക്ലിയർ അലൈനർ കോൺടൂറിംഗ്, ബോണ്ടിംഗ്, വൈറ്റ്നിംഗ്, വെനീർ , ലോഹരഹിത ക്യാപ്പുകൾ,ബ്രിഡ്ജുകൾ, ഇംപ്ലാന്റ്, മോണകാണുന്നത് കുറക്കുന്നതിനുള്ള ചികിത്സകൾ തുടങ്ങിയവയുടെ സങ്കലന ചികിത്സാ രീതികളാണ് ഡോ. ബോണി അവലംബിക്കുന്നത്.
ചികിത്സാഫലങ്ങൾ മുൻകൂട്ടി സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ രൂപപ്പെടുത്തി രോഗികളെ കാണിച്ച് അവരുടെ കൂടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് ചികിത്സകൾ പൂർത്തീകരിച്ചുകൊണ്ട് അവരുടെ സംതൃപ്തി ഉറപ്പുവരുത്തുന്നു.
2015ലെ ഫാംഡെന്റ് ടെക്നോസാവി ഡന്റിസ്റ്റ് ഓഫ് ഇന്ത്യ അവാർഡ് ജേതാവുകൂടിയാണ് ഡോ. ബോണി. യൂറോപ്യൻ സൊസൈറ്റി ഒഫ് കോസ്മെറ്റിക് ഡെന്റിസ്ട്രി , ഇന്ത്യൻ അക്കാഡമി ഒഫ് ഏസ്തറ്റിക് ആന്റ് കോസ്മറ്റിക് ഡന്റിസ്ട്രി തുടങ്ങിയ സംഘടനകളിലെ സജീവ അംഗമാണ് ഡോ. ബോണി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more