1 GBP = 104.15
breaking news

ദിലീപ് വീണ്ടും കസ്റ്റഡിയില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ദിലീപ് വീണ്ടും കസ്റ്റഡിയില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍.കേസിലെ അന്വേഷണം തുടരാനായി കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ച് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. നാളെ വൈകിട്ട് 5 മണിവരെ ദിലീപ് പൊലീസ് കസ്റ്റഡിയിലായിരിക്കും.

അതിനുശഷം ദിലീപ് നല്‍കിയ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, പൊലീസിനെതിരെ പരാതിയെന്തെങ്കിലും ഉണ്ടോയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്ന് താരം മറുപടി നല്‍കി. രാവിലെ 10.45ഓടെയാണ് നടനെ കോടതിയില്‍ എത്തിച്ചത്.

തുടര്‍ന്ന് പൊലീസ് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വാദംകേട്ട കോടതി, കസ്റ്റഡി കാലാവധി നീട്ടുന്നതായി അറിയിക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ കേസ് ഡയറി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more