1 GBP = 104.16
breaking news

നടിയെ അക്രമിക്കപ്പെട്ട സംഭവം: ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ വാദം ഇന്ന്

നടിയെ അക്രമിക്കപ്പെട്ട സംഭവം: ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ഹര്‍ജിയില്‍ വാദം ഇന്ന്

കൊച്ചി : നടിയെ അക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് കോടതി വാദം കേള്‍ക്കും. അങ്കമാലി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വാദം നടക്കുക. ദൃശ്യങ്ങളടക്കം പല രേഖകളും പോലീസ് കുറ്റപത്രത്തിനൊപ്പം പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് നല്‍കിയിട്ടില്ലെന്നും മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

നടിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിഷയം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്നതിനാല്‍ ദൃശ്യങ്ങള്‍ വിട്ടുനല്‍കരുതെന്ന നിലപാട് കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് സമര്‍പ്പിച്ച രേഖകള്‍ പ്രതിഭാഗത്തിന്റെ അവകാശമെന്നാണ് ദിലീപിന്റെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more