1 GBP = 104.20
breaking news

കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ സഖ്യം സാധ്യമല്ലെന്ന് ദേവഗൗഡ

കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ സഖ്യം സാധ്യമല്ലെന്ന് ദേവഗൗഡ

ബംഗളുരു: ഇന്ത്യയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് ബിജെപിക്കെതിരായ സഖ്യം സാധ്യമല്ലെന്ന് എച് ഡി ദേവഗൗഡ. കര്‍ണാടകയില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യം അധികാരമേല്‍ക്കുന്ന പശ്ചാത്തലത്തില്‍ ദ ഹിന്ദുവിന്ന നല്‍കിയ അഭിമുഖത്തിലാണ് ബിജെപിയ്ക്കെതിരായ സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാധാന്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ ഏതെങ്കിലും തരത്തില്‍ കോണ്‍ഗ്രസ് ഇതിന്‍റെ ഭാഗമായി ഉണ്ടാകും. അതേസമയം തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് തന്നെ വാക്കുകള്‍കൊണ്ട് ആക്രമിച്ചതില്‍ വേദനയുണ്ടായിരുന്നു. പ്രതിപക്ഷത്തിരിക്കാന്‍ ജെഡിഎസ് ഒരുങ്ങിയതായിരുന്നു. എന്നാല്‍ രാജ്യത്തിന്‍റെ നന്മയ്ക്കായി അതെല്ലാം താന്‍ മറക്കുകയായിരുന്നുവെന്നും ദവഗൗഡ വ്യക്തമാക്കി.

താന്‍ സത്യപ്രതി‍ജ്ഞാ ചടങ്ങിന് ക്ഷണിച്ചവരില്‍ ബിജെപിയ്ക്കെതിരെ നില്‍ക്കുന്ന എല്ലാ പാര്‍ട്ടികളുമുണ്ട്. ചിലര്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ചവരാണ്. ചിലര്‍ ഒപ്പം നില്‍ക്കുന്നവരും. എന്നാല്‍ എല്ലാവരുടെയും മുഖ്യ അജണ്ട 2019ല്‍ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുകയ എന്നതാണ്. തനിക്ക് ഈ സംഘങ്ങളെയെല്ലാം ഒരു കേന്ദ്രത്തില്‍ എത്തിക്കേണ്ടതുണ്ട്. അത് ശ്രമകരമാണ്. ഇത് ഭാവിയിലെ ബിജെപി വിരുദ്ധ മുന്നണിയുടെ തുടക്കമായേക്കാമെന്നും ദേവഗൗഡ അഭിമുഖത്തില്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more