1 GBP = 104.15
breaking news

തീ പാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ ടീമുകള്‍ ഒരുങ്ങുന്നു…എട്ടാമത് ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് SMASH 2018 മാർച്ച് 3നു ഡെര്‍ബിയില്‍…

തീ പാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ ടീമുകള്‍ ഒരുങ്ങുന്നു…എട്ടാമത്  ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് SMASH 2018 മാർച്ച് 3നു ഡെര്‍ബിയില്‍…

മില്‍ട്ടണ്‍ അലോഷ്യസ്
ഡെര്‍ബി challengers sports ക്ലബ് സംഘടിപ്പിക്കുന്ന എട്ടാമത് ഓൾ യുകെ മെൻസ്ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാർച്ച് 3നു ഡെർബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ബാഡ്മിന്റൺ പ്രേമികൾക്ക് ഹരമായി മാറിയ സ്മാഷ് സീരീസ് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് സ്മാഷ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.

യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാക്കും എന്ന പ്രത്യേകത കായികപ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 11.00മുതല്‍ വൈകുന്നേരം 7മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 42 ടീമുകള്‍ക്കാണ് ഇന്റർമീഡിയേറ്റ ക്യാറ്റഗറിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20ടീമുകള്‍ക്കാണ് അഡ്വാൻസ്ഡ് ക്യാറ്റഗറിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.

ഒന്ന് മുതല്‍ നാല് സ്ഥാനം വരെ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് ഡെർബി മേയർ കൗൺസിലോർ ജോൺ വിറ്റബിയും കൗൺസിലോർ ജോ നൈറ്റയും ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അഡ്വാൻസ്ഡ് ടീമിന് 500പൗണ്ടും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 250പൗണ്ടും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 125പൗണ്ടും, നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75പൗണ്ടും നല്‍കപ്പെടും.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഇന്റർമീഡിയേറ്റ ടീമിന് 300പൗണ്ടും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 150പൗണ്ടും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 75പൗണ്ടും, നാലാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 50പൗണ്ടും സമ്മാനിക്കും.

30പൗണ്ടായിരിക്കും മെൻസ് കാറ്റഗറി ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. 40പൗണ്ടായിരിക്കും അഡ്വാൻസ്ഡ് കാറ്റഗറി ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യാനുള്ളവർ താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുക
www.derbychallengers.co.uk
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറില്‍ ബന്ധപെടുക.

മില്‍ട്ടണ്‍ അലോഷ്യസ്, ഡെര്‍ബി-07878510536

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

derby etwall leisure centre,

hilton road,etwall, derby,

de65 6hz

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more