1 GBP = 104.15

തീ പാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ ടീമുകള്‍ ഒരുങ്ങി …ആറാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് smash 2017 v 1:2 ജൂലൈ 15നു ഡെര്‍ബിയില്‍….

തീ പാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ ടീമുകള്‍ ഒരുങ്ങി …ആറാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് smash 2017 v 1:2 ജൂലൈ 15നു ഡെര്‍ബിയില്‍….

മില്‍ട്ടണ്‍ അലോഷ്യസ്

ഡെര്‍ബി ചലഞ്ചേഴ്സ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 15നു ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ ആറാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂര്‍ണമെന്റുകള്‍ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.

ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യ രോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നതിനും, ആരോഗ്യ പരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പര സൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റണ്‍ എന്ന കായിക വിനോദത്തിലേക്ക് ആകര്‍ഷിക്കുകയും, അതോടൊപ്പം അവര്‍ക്ക് വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.

നിലവാരം കൊണ്ടും സംഘടനാമികവു കൊണ്ടും വേറിട്ടു നിന്ന മുന്‍ ടൂര്‍ണമെന്റിന്റെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയില്‍ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ ഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുന്‍ വര്‍ഷങ്ങളില്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാര്‍ത്തകളും തത്സമയം വെബ്സൈറ്റ് വഴി ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

തത്സമയം മത്സരത്തിന്റെ റിസള്‍ട്ട് അറിയുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള കായിക പ്രേമികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന വിധം ഡെര്‍ബി ഇറ്റ്വാള്‍ ലെഷര്‍ സെന്ററില്‍ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് ശനിയാഴ്ച രാവിലെ 10.30 മുതല്‍ 6 മണി വരെയാണ് നടക്കുക. ഡെര്‍ബി മേയര്‍ കൗണ്‍സിലോര്‍ ജോണ്‍ വിറ്റബി, കൗണ്‍സിലോര്‍ ജോ നൈറ്റ എന്നിവരുടെ സാന്നിധ്യം സമ്മാനദാന ചടങ്ങിനെ വര്‍ണ്ണാഭമാക്കും. വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.

രണ്ടു ക്യാറ്റഗറിയിലായാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത് . 37 ടീമകളാണ് ഇന്റര്‍മീഡിയറ്റ് ക്യാറ്റഗറിയില്‍ പങ്കെടുക്കുന്നത്. 12 ടീമുകളാണ് അഡ്വാന്‍സ്ഡ് ക്യാറ്റഗറിയില്‍ പങ്കെടുക്കുന്നത്.

സംഘാടകരായ സുബിന്‍ തകിടിപ്പുറം, ദീപക് ജോര്‍ജ്, ജോജു ചെറിയാന്‍, മില്‍ട്ടണ്‍ അലോഷ്യസ്, ശേഷാദ്രി എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

കളിക്കളത്തില്‍ മാത്രമല്ല, കാഴ്ചക്കാരിലേക്കും കളിയുടെ ആവേശം വാനോളം ഉയര്‍ത്തുന്ന മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാകാന്‍ യുകെയിലെ എല്ലാ കായിക പ്രേമികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

Derby Etwall Leisure Centre,

Hilton Road, Etwall, Derby,

DE656HZ

 

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more