1 GBP = 104.23
breaking news

ഡൽഹി കലാപത്തിൽ 27 മരണം; 17 പേരെ തിരിച്ചറിഞ്ഞു

ഡൽഹി കലാപത്തിൽ 27 മരണം; 17 പേരെ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: പൗരത്വ ​നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് സംഘ്പരിവാർ നേതൃത്വത്തിൽ​ വടക്ക്​ കിഴക്കൽ ഡൽഹിയിൽ തുടരുന്ന കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 17 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 200 ആയി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 18 കേസുകൾ രജിസ്റ്റർ ചെയ്തതായും 106 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ഡൽഹി ദിൽശാദ്​ ഗാർഡൻ ജി.ടി.ബി ആ​ശുപത്രിയിൽ കൊണ്ടുവന്ന 22 മൃതദേഹങ്ങളിൽ 17 പേരുടേതാണ്​ തിരിച്ചറിഞ്ഞത്​. 70ഉം 40ഉം 22ഉം 25ഉം 30ഉം വയസ്സുള്ള അഞ്ചുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞവർ: ദീപക്​ (34), ഇസ്​ഹാഖ്​ ഖാൻ (24), മുഹമ്മദ്​ മുദ്ദസർ (30), വീർഭൻ (50), മുബാറക്​ ഹുസൈൻ (28), ഷാൻ മുഹമ്മദ്​ (35), പർവേഷ്​ (48), സാകിർ (24), മഹ്​താബ്​ (22), അശ്​ഫാഖ്​ (22), രാഹുൽ സോളങ്കി (26), ശാഹിദ്​ (25), മുഹമ്മദ്​ ഫുർഖാൻ (30), രാഹുൽ ഠാകുർ (23), രത്തൻ ലാൽ (42), അങ്കിത്​ ശർമ (26), ദിൽബർ.

കലാപാഹ്വാനം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി പൊലീസിനോടാവശ്യപ്പെട്ടു. കപിൽ മിശ്ര, അനുരാഗ്​ താക്കൂർ, പർവേശ്​ വർമ, അഭയ്​ വർമ എന്നിവരുടെ പ്രസംഗങ്ങളു​െട വീഡിയോ കണ്ടതിന്​ ശേഷമാണ്​ കോടതിയുടെ ഇടപെടൽ.

മേഖലയിൽ സമാധാനം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് അക്രമികളെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

കലാപം നിയന്ത്രണ വിധേയമാക്കുന്നതിൻെറ ഭാഗമായി ദേശീയ സുരക്ഷാ ഉപദേശകൻ അജിത്​ ഡോവൽ സംഘർഷ മേഖല സന്ദർശിച്ചു. സ്​ഥിതി നിയന്ത്രണ​േ വിധേയമാണെന്നും സർക്കാറും​ പൊലീസും അവരുടെ ഉത്തരവാദിത്വം നിർവഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more