1 GBP =
breaking news

കോൺഗ്രസ്- സി.പി.എം സംഘർഷം, വി.ടി ബൽറാമിന് നേരെ കല്ലേറ്, നിരവധി

കോൺഗ്രസ്- സി.പി.എം സംഘർഷം, വി.ടി ബൽറാമിന് നേരെ കല്ലേറ്, നിരവധി

പാലക്കാട്: എ.കെ.ജിക്കെതിരെ വി.ടി ബൽറാം നടത്തിയ പരാമർശത്തെ തുടർന്ന് എം.എൽ.എയക്ക് നേരെ പ്രതിഷേധവുമായി സി.പി.എം പ്രവർത്തകർ രംഗത്തെത്തി. കൂറ്റനാട് നടക്കുന്ന സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.എൽ.എയെ സി.പി.എം പ്രവർത്തകർ തടഞ്ഞു. എം.എൽ.എയെ തടഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സി.പി.എം പ്രവർത്തകരുമായി ഏറ്റുമുട്ടി.
സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് ലാത്തിച്ചാർജ് നടത്തി. മാദ്ധ്യമപ്രവർത്തകരും പൊലീസുകാരുമടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. ബൽറാമിന്റെ കാറിന് നേരെ കല്ലേറുണ്ടായി. സംഘർഷം പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

എ.കെ.ജി ബാലപീഢകനെന്നാണ് കുറച്ച് ദിവസങ്ങൾക്ക് മുന്നേ ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തത്. ഇതേ തുടർന്ന് വൻ പ്രതിഷേധമാണ് എം.എൽ.എയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ പൊട്ടിപ്പുറപ്പെട്ടത്. അതേസമയം ബൽറാമിനെ പിന്തുണച്ച് സിവിക് ചന്ദ്രൻ, കെ.എം. ഷാജി, ഡീൻ കുര്യക്കോസ്, കെ.സുരേന്ദ്രൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more