1 GBP = 104.23
breaking news

ഭീകരര്‍ രാസായുധ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം

ഭീകരര്‍ രാസായുധ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ക്കു നേരെ രാസായുധ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിമാനങ്ങള്‍, ബസുകള്‍,ട്രെയിന്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. സെപ്തംബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയത്. വിമാനങ്ങളില്‍ വിഷവാതകം പുറപ്പെടുവിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

ആഗസ്റ്റില്‍, ആസ്‌ട്രേലിയയില്‍ വിമാനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്താനുള്ള ശ്രമം സുരക്ഷാജീവനക്കാര്‍ പരാജയപ്പെടുത്തിയിരുന്നു. സമാനമായ ആക്രമണം ഭീകരര്‍ രാസായുധ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിഷപ്പൊടികള്‍, കീടനാശിനികള്‍, ആസിഡ്, വീടുകളില്‍ ഉപയോഗിക്കുന്ന ക്‌ളീനിംഗ് വസ്തുക്കള്‍ എന്നിവ കടകളില്‍ നിന്ന് യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ തന്നെ ഇവ വഴി ആക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സിവില്‍ വ്യോമയാന സെക്യൂരിറ്റി വകുപ്പും സി.ഐ.എസ്.എഫ്, മെട്രോ എയര്‍പോര്‍ട്ട്‌സ് എന്നിവയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more