ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു


ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു

തൊഴിലാളികളുടെ താല്‍ക്കാലിക താമസസ്ഥലത്തേക്ക് അമിതവേഗതയിലെത്തിയ കാര്‍ പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ലക്‌നൗ ദാലിബാഗില്‍ പുലര്‍ച്ചെ നാല്മണിയോടെയാണ് സംഭവം. ആറ് പേര്‍ക്ക് പരുക്കേറ്റു. അപകടം നടക്കുമ്പോള്‍ താല്‍ക്കാലിക താമസസ്ഥലത്ത് 35 തൊഴിലാളികള്‍ ഉണ്ടായിരുന്നു.

ഉത്തര്‍പ്രദേശിലെ ബീഹാറിച്ച് ജില്ലയില്‍ നിന്ന് കൂലിപ്പണിയ്ക്കായി ലക്‌നൗവിലെത്തിയവരാണ് മരിച്ചത്. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും താമസസ്ഥലത്തുണ്ടായിരുന്നവര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു. അറസ്റ്റിലായ ഇവരെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 373
Latest Updates