ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍


ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ തിരുപ്പിറവി തിരുക്കര്‍മ്മങ്ങള്‍

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ തിരുപ്പിറവിയുടെ തിരുക്കര്‍മ്മങ്ങള്‍ ഡിസംബര്‍ 24 രാത്രി 11.30ന് ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. 25 നോമ്പിന്റെ ചൈതന്യത്തില്‍, പിറവിതിരുനാളിന് ഒരുക്കമായി ഡിസംബര്‍ 9, 10 തീയതികളിലായി റവ. ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തില്‍ വാര്‍ഷിക ധ്യാനം നടന്നു. ഡിസംബര്‍ 18 മുതല്‍ കപ്പുച്ചിന്‍ സഭാംഗമായ റവ. ഫാ. ജിന്‍സന്‍ മുട്ടത്തു കുന്നേലിന്റെ സഹായത്തോടെ എല്ലാ ദിവസവും കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു.

STSMCC ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, റവ. ഫാ. ജോയി വയലില്‍ എന്നിവരായിരിക്കും ദിവ്യബലിക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

ഡിസംബര്‍ 31ന് 9.30ന് വര്‍ഷാവസാന പ്രാര്‍ത്ഥനയും ആരാധനയും വിശുദ്ധ കുര്‍ബ്ബാനയും വര്‍ഷാരംഭ പ്രാര്‍ത്ഥനയും പുതുവര്‍ഷാഘോഷവും ഉണ്ടായിരിക്കുന്നതാണ്. പിറവിതിരുനാളിലും പുതുവര്‍ഷാഘോഷങ്ങളിലും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, കൈക്കാരന്മാരായ റോയി സെബാസ്റ്റ്യനും സജി മാത്യുവും എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വാര്‍ത്ത: സിസ്റ്റര്‍. ലീന മേരി

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 376