1 GBP = 104.14
breaking news

ഫ്രീസിംഗ് കാലാവസ്ഥയാണ്; നിങ്ങളുടെ ബോയിലർ പണിമുടക്കിയോ? ചെറിയ ചില ടെക്നിക്കുകൾ ഉപയോഗിച്ച് അനാവശ്യമായി പണവും സമയവും ചിലവാക്കുന്നത് തടയാം

ഫ്രീസിംഗ് കാലാവസ്ഥയാണ്; നിങ്ങളുടെ ബോയിലർ പണിമുടക്കിയോ? ചെറിയ ചില ടെക്നിക്കുകൾ ഉപയോഗിച്ച് അനാവശ്യമായി പണവും സമയവും ചിലവാക്കുന്നത് തടയാം

നോബി കെ ജോസ്

ലണ്ടൻ: ബ്രിട്ടൻ അതിശൈത്യത്തിന്റെ പിടിയിലാണ്. കനത്ത മഞ്ഞു വീഴ്ച്ചയും കൊടുങ്കാറ്റും ജനജീവിതം കൂടുതൽ ദുഷ്കരമാക്കുന്നു. ഇതിനിടയിൽ വീടുകളിലെ ബോയിലറുകൾ പണിമുടക്കിയാൽ മലയാളികളുൾപ്പെടെയുള്ളവർ കഷ്ടപ്പെട്ടത് തന്നെ. ടെക്നിഷ്യൻമാരെ കിട്ടാനുള്ള പാട്, ഈ കാലാവസ്ഥയിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട്, അതിലേറെ ടെക്നിഷ്യന്മാർ നൽകുന്ന ബിൽ, ബുദ്ധിമുട്ട് നമുക്ക് തന്നെ.

ഈ തണുത്ത കാലാവസ്ഥയിൽ കണ്ടെൻസിംഗ് ബോയിലറുകൾക്ക് വരാവുന്ന റിപ്പയറുകൾ ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് തന്നെ തീർക്കാവുന്നതേയുള്ളൂ. അനാവശ്യ ചിലവുകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ബോയിലറിൽ നിന്ന് പുറത്തേക്ക് തള്ളുന്ന വെള്ളം ഒഴുക്കിക്കളയുന്ന കണ്ടെൻസിംഗ് പൈപ്പ് ബ്ളോക് ആകുന്നതാണ് തണുത്ത കാലാവസ്ഥയിൽ ബോയിലർ പണിമുടക്കാൻ കാരണം. ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില മൈനസിലാണ്. അതിശക്തമായ തണുത്ത കാറ്റ് കൂടിയുള്ളപ്പോൾ പലേടത്തും താപനില -15 വരെ ഫീൽ ചെയ്യും. താപനില ഇത്രയും താഴുമ്പോൾ പിന്നെ സ്വാഭാവികമായി കണ്ടെൻസിംഗ് പൈപ്പുകൾക്കുള്ളിൽ ജലം ഐസ്കട്ടയായി മാറി ബ്ലോക്ക് ആകും. ഇതാണ് ബോയിലറുകൾ പ്രവർത്തിക്കാതിരിക്കാൻ കാരണം.

കണ്ടെൻസിംഗ് പൈപ്പുകൾ വീടിന് വെളിയിലാണെങ്കിൽ ചൂട് വെള്ളം പൈപ്പിന് പുറത്ത് കൂടി ഒഴിച്ച് ഉള്ളിലുള്ള ഐസ് കട്ടകൾ അലിയിച്ച് കളയുക മാത്രമേ വേണ്ടൂ. എന്നാൽ കണ്ടെൻസിംഗ് പൈപ്പുകൾ വീടിനകത്താണെങ്കിൽ ഹെയർ ഡ്രൈയറുകൾ ഉപയോഗിച്ച് കണ്ടെൻസിങ് പൈപ്പുകൾ വൃത്തിയാക്കിയാൽ മതിയാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more