1 GBP = 104.01
breaking news

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി….

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി….

ജോർജ് മാത്യു
ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും, ഭാഗ്യവാനും, പുണ്യവാനും രക്തസാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഫാ. ടി. ജോർജ് (അയർലൻഡ്) പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാർമ്മികനായിരുന്നു.

സ്തേഫാനോസ് സഹദായുടെ വിശ്വാസ തീക്ഷണതയും, ത്യാഗമനോഭാവവും നമ്മുടെ വിശ്വാസ ജീവിതത്തിനു ഊർജ്ജം പകരുവാൻ പര്യാപതമാണെന്ന് കുർബാന മധ്യേയുള്ള പ്രസംഗത്തിൽ ഫാ. ടി. ജോർജ് ചൂണ്ടിക്കാട്ടി. ജനുവരി 27ന് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, വചനപ്രഘോഷണം, ആശിർവാദം എന്നിവ നടന്നു.

ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതനമസ്കാരം, വി. കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, സ്നേഹവിരുന്ന്, ലേലം, കൊടിയിറക്ക് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. സഹദായുടെ സഹനത്തിന്റെയും ക്രിസ്തീയ സാക്ഷ്യത്തിന്റെയും സ്മരണ പുതുക്കി കൊണ്ട് നടന്ന റാസയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പാഠ്യ പാഠ്യേതര മത്സര വിജയികളായ സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ഫാ. ടി. ജോർജ് വിതരണം ചെയ്തു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ്, ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി ഷിബു പി. തോമസ്, ആധ്യാത്മികാ സംഘടനാ പ്രതിനിധികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more